KeralaLatest NewsNewsIndia

‘സമരക്കാരുടെ ഒരു ഗതികേട്, കേരളത്തിലെ പ്രശസ്തയായ കൃഷിക്കാരി ഡൽഹിയിൽ’; ബിന്ദു അമ്മിണിയെ ട്രോളി സന്ദീപ് വചസ്പതി

ചുംബന സമര നായിക രശ്മി നായർക്ക് പിന്നാലെ ബിന്ദു അമ്മിണിയും; വൈറൽ വീഡിയോ

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക ബില്ലിനെതിരെ കർഷകർ നടത്തിവരുന്ന സമരത്തിനു പിന്തുണയുമായി രംഗത്തെത്തിയ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ട്രോളി സോഷ്യൽ മീഡിയ. ഉത്തർപ്രദേശിലെ ഗാസിപ്പൂരിലെ സമരപന്തലിലാണ് ബിന്ദു അമ്മിണി സന്ദർശനം നടത്തിയത്.

ഇതിന്‍റെ വീഡിയോ ബിന്ദു അമ്മിണി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സമരത്തിലേക്ക് ബിന്ദുവിനെ വിളിച്ചത് ഫിലിം മേക്കറും ഡോക്കുമെന്റ് ഡയറക്ടറുമായ ഗോപാൽ മേനോൻ ആണെന്ന് അവർ വീഡിയോയിൽ പറയുന്നു.

Also Read: രാജ്‌കോട്ടിൽ കേന്ദ്രസർക്കാർ പദ്ധതിയ്ക്ക് കീഴിൽ നിർമ്മിച്ച വീടുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

അതേസമയം, ബിന്ദു അമ്മിണിയെ ട്രോളി സോഷ്യൽ മീഡിയ. സന്ദീപ് വചസ്പതി അടക്കമുള്ളവർ ഇവരുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ബിന്ദു അമ്മിണി കേരളത്തിലെ അറിയപ്പെടുന്ന കൃഷിക്കാരി ആണെന്ന് അധികമാർക്കും അറിയില്ലല്ലോ എന്ന പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ഉയരുന്നത്. ‘ചേച്ചിയുടെ കൃഷി കേരളത്തിൽ അത്ര ക്ലച്ച് പിടിക്കാത്ത കൊണ്ടായിരിക്കും ഉത്തരേന്ത്യയിൽ കൃഷി ഇറക്കാൻ ഇറങ്ങിയിരിക്കുന്നത്. കാർഷിക ബില്ലിനെതിരായ സമരത്തിന്റെ ഗതി ഇതോടെ മനസ്സിലായല്ലോ’. – എന്ന് പോകുന്നു പ്രതികരണങ്ങൾ.

നേരത്തെ ചുംബന സമര നായികയായ രശ്മി നായരും കർഷകർക്ക് പിന്തുണ നൽകി സമരപന്തലിൽ എത്തിയിരുന്നു. പഞ്ചാബ് – ഹരിയാന ബോർഡർ ആയ അമ്പാല എന്ന സ്ഥലത്തെ സമരപന്തലിലാണ് രശ്മി സന്ദർശനം നടത്തിയത്. ഇതിന്‍റെ വീഡിയോ രശ്മി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button