Latest NewsNewsEntertainment

കടം വാങ്ങിക്കാതെ നമ്മുടെ വീട്ടിലെ കാര്യങ്ങള്‍ മനോഹരമായി ചെയ്യാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ കാര്യം; നിഷ സാരംഗ്

നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പറ്റുക എന്നതാണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം.

കുടുംബ പ്രേക്ഷകരുടെ പ്രിയപരിപാടിയാണ് ഉപ്പും മുളകും. അഞ്ചു വര്ഷങ്ങളായി ആരാധകരെ ആവേശത്തിലാഴ്ത്തി ഓരോ എപ്പിസോഡും കടന്നു പോകുന്ന ഉപ്പും മുളകിലൂടെ ശ്രദ്ധ നേടിയ താരമാണ് നിഷ സാരംഗ്. നീലിമ ബാലചന്ദ്രന്‍ തമ്പിയായി എത്തുന്ന താരത്തിന്റെ ഒരു അഭിമുഖം ശ്രദ്ധ നേടുന്നു.

നിഷയുടെ ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല. പലപ്പോഴും ഇക്കാര്യത്തെ കുറിച്ച്‌ നടി തുറന്നു പറഞ്ഞിരുന്നു. സ്വയം അധ്വാനിച്ച്‌ രണ്ട് പെണ്‍കുട്ടികളെ വളര്‍ത്തിയ നിഷ ഇതുവരെയുള്ള ജീവിതത്തില്‍ സമ്പാദിച്ചതെന്ത് എന്ന് കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുന്നു.

‘ചെറുപ്പം മുതല്‍ സമ്പാദിക്കാന്‍ വളരെ താല്‍പര്യമുള്ള ആളായിരുന്നു’. അങ്ങനെ എങ്കില്‍ തന്നെ ഇന്ന് സമ്ബാദ്യം എവിടെ എത്തി നില്‍ക്കുന്നു എന്നായിരുന്നു അവതാരകന്‍ നിഷ സാംരഗിനോട് ചോദിച്ചത്. താരത്തിന്റെ മറുപടിയിങ്ങനെ.. ”വലിയ സമ്പാദ്യമൊന്നുമില്ല. സമ്പാദിക്കാന്‍ വേണ്ടിയുള്ളതൊന്നും ഞാന്‍ ഉണ്ടാക്കിയിട്ടില്ല. എനിക്ക് രണ്ട് കുട്ടികളാണ്. രണ്ടാളെയും പഠിപ്പിച്ചു. നല്ല വിദ്യാഭ്യാസം കൊടുക്കാന്‍ പറ്റി. പിന്നെ ഒരാളെ കല്യാണം കഴിപ്പിച്ച്‌ അയച്ചു. ഇപ്പോള്‍ അവള്‍ക്ക് കുട്ടിയായി. ഇനി ഇളയമകളുടെ പിജി ഒക്കെ കഴിഞ്ഞ് അവളെ കൂടി വിവാഹം കഴിപ്പിച്ച്‌ അയക്കണം. അത്രയെ സമ്ബാദ്യമുള്ളു. ചെറുപ്പത്തിലെ സമ്ബാദിക്കാന്‍ ഇഷ്ടമാണ്. എന്ന് കരുതി വലിയ സമ്ബത്തൊന്നും എന്റെ കൈയില്‍ വന്നിട്ടില്ല. കിട്ടിയതെല്ലാം കൊണ്ട് എന്റെ കാര്യങ്ങളെല്ലാം നന്നായി നടത്താന്‍ പറ്റി. എന്നുള്ളതാണ്. നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പറ്റുക എന്നതാണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം.”

”സമ്പാദിക്കുക എന്നത് മാത്രമല്ലല്ലോ. ആരുടെയും കൈയില്‍ നിന്നും കടം വാങ്ങിക്കാതെ നമ്മുടെ വീട്ടിലെ കാര്യങ്ങള്‍ മനോഹരമായി ചെയ്യാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ കാര്യം. അതെനിക്ക് സാധിച്ചു. വേണമെങ്കില്‍ എനിക്ക് കിട്ടുന്ന കാശ് ധൂര്‍ത്തടിച്ച്‌ ജീവിക്കാം. അത് ചെയ്യാതെ വീട്ടിലെ കാര്യങ്ങള്‍ ചെയ്യുകയായിരുന്നു’ നിഷ പറയുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button