KeralaLatest NewsNews

ഇടവേളകൾക്ക് ശേഷം കുട്ടികൾ പള്ളിക്കൂടത്തിലേക്ക്…!

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് മാസത്തെ ഇടവേളയ്‌ക്ക് ശേഷം പത്ത്, പ്ലസ് ടു വിദ്യാർത്ഥികൾക്കായി സ്‌കൂളുകൾ ഇന്ന് ഭാഗികമായി തുറന്നിരിക്കുന്നു. മറ്റ് ക്ലാസ്സിലെ കുട്ടികൾക്ക് വീടുകളിലിരുന്ന് ഓൺലൈനിൽ പഠനം തുടരാവുന്നതാണ്. 3118 ഹൈസ്‌കൂളും 2077 ഹയർ സെക്കൻഡറി സ്‌കൂളുമാണ് ഇന്ന് സംസ്ഥാനത്ത് തുറന്നിരിക്കുന്നത്.

പത്ത്, പ്ലസ് ടു ക്ലാസുകളിലുളള ഏഴ് ലക്ഷത്തിലേറെ വിദ്യാർത്ഥികൾക്കായി രണ്ട് ഷിഫ്റ്റായാണ് ക്ലാസുകൾ നടക്കുന്നത്. ഓൺലൈനിൽ പഠിപ്പിച്ച കാര്യങ്ങളുടെ സംശയനിവാരണവും റിവിഷനുമാണ് പ്രധാനമായും നടത്താനൊരുങ്ങുന്നത്. പരീക്ഷയ്‌ക്ക് ചോദിക്കാൻ സാദ്ധ്യതയുള്ള വിഷയങ്ങൾക്ക് പ്രാധാന്യം നൽകിയായിരിക്കും ക്ലാസുകൾ നടത്തുന്നത്. പ്രാധാന്യം നൽകേണ്ട വിഷയങ്ങൾ എസ് സി ഇ ആർ ടി ഇന്നലെ വെളിപ്പെടുത്തി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button