ഇടുക്കി: വാഗമണില്‍ ലഹരിമരുന്ന് നിശാപാര്‍ട്ടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നു. കേസ് ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി പി കെ മധു അന്വേഷിക്കുന്നതാണ്. സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം നടത്തേണ്ട സാഹചര്യത്തിലാണ് നടപടി എടുത്തിരിക്കുന്നത്. ഡിജിപിയുടെ ഉത്തരവത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ബാംഗ്ലൂരു, മഹാരാഷ്ട്ര കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതാണ്. കേസിൽ പിടിയിലായ ഒമ്പത് പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് അവസാനിക്കും.
Post Your Comments