തിരുവനന്തപുരം > പി കെ കുഞ്ഞാലിക്കുട്ടി എം പി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നതിനോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 'നിയമസഭയില്‍ കുഞ്ഞാലിക്കുട്ടി ഉണ്ടാകുന്നത് നല്ലതാണെന്നാണ് വ്യക്തിപരമായ അഭിപ്രായം. പ്രതിപക്ഷത്ത് അദ്ദേഹത്തെ പോലൊരാള്‍ ഉണ്ടാകുന്നത് വളരെ സഹായകരമായ നിലപാട് തന്നെയാണ്. അതിനെ സ്വാഗതം ചെയ്യുന്നു'- മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
നേരത്തേ നിയമസഭാംഗമായിരുന്നു കുഞ്ഞാലിക്കുട്ടി ഒരു പ്രത്യേക സാഹചര്യം വരുന്നു എന്ന് തോന്നിയതിന്റെ ഭാഗമായി കേന്ദ്ര പാര്‍ലമെന്റിലേക്ക് പോകണമെന്ന് അദ്ദേഹം തീരുമാനിച്ചു. ഇപ്പോള്‍ അത് അവസാനിപ്പിച്ച് കേരളത്തിലേക്ക് വരണമെന്ന് കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തിന്റെ പാര്‍ടിയും ആഗ്രഹിക്കുന്നു എന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. നിയമസഭയില്‍ കുഞ്ഞാലിക്കുട്ടിയെ പോലൊരാള്‍ ഉണ്ടാകുന്നത് നല്ലതാണെന്നാണ് വ്യക്തിപരമായ തന്റെ അഭിപ്രായം. പ്രതിപക്ഷത്ത് കുഞ്ഞാലിക്കുട്ടി ഉണ്ടാകുന്നത് വളരെ സഹായകരമാണ്. അതിനെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..