KeralaLatest NewsNews

മന്ത്രവാദത്തിനിടയില്‍ വീട്ടമ്മ ദാരുണമായി കൊല്ലപ്പെട്ടു ; ഭര്‍ത്താവ് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍

ഗുരുതര പരുക്കേറ്റ ഈശ്വരി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു

തിരുപ്പൂര്‍ : മന്ത്രവാദത്തിനിടയില്‍ വീട്ടമ്മ ദാരുണമായി കൊല്ലപ്പെട്ടു. ഭര്‍ത്താവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളകോവില്‍ അകലരായ പാളയത്താണ് നാടിനെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഫര്‍ണിച്ചര്‍ വ്യാപാരിയായ ആറുമുഖം (65), ഭാര്യ ഈശ്വരി (55) എന്നിവരെയാണ് മന്ത്രവാദി വെട്ടി പരുക്കേല്‍പിച്ചത്.

മകന്‍ ഉദയകുമാറിന് വിവാഹം കഴിഞ്ഞു 13 വര്‍ഷമായിട്ടും കുട്ടികളില്ലായിരുന്നു. കുഞ്ഞുങ്ങളുണ്ടാവാനായി പരിഹാര പൂജ നടത്താമെന്ന അവകാശവാദവുമായാണ് മന്ത്രവാദി കുടുംബത്തെ സമീപിക്കുന്നത്. തുടര്‍ന്ന് ആറുമുഖത്തിന്റെ ഫര്‍ണിച്ചര്‍ കടയില്‍ മന്ത്രവാദ പൂജകള്‍ നടക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. പൂജാ ചടങ്ങുകള്‍ക്കിടയില്‍ ദമ്പതികളെ വെട്ടി പരുക്കേല്‍പിച്ച ശേഷം ആഭരണങ്ങളും പണവും കൈക്കലാക്കി മന്ത്രവാദി രക്ഷപ്പെടുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഈശ്വരി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

കടയുടെ അകത്ത് നിന്ന് ആറുമുഖത്തിന്റെ ഞെരക്കം കേട്ട നാട്ടുകാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. വെള്ളകോവില്‍ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി കേസെടുത്തു. മന്ത്രവാദിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button