Latest NewsNewsIndia

എല്ലാ ഡേറ്റാ ബേയ്സും ആധാറുമായി ബന്ധിപ്പിക്കുന്ന സംവിധാനം ഉടൻ, ഇനി തിരുത്തലുകൾ ആധാറില്‍ മാത്രം മതി

ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ മാസങ്ങള്‍ക്കുള്ളില്‍ സംവിധാനം പ്രാവര്‍ത്തികമാക്കാനാണ് സർക്കാർ തീരുമാനം

ഡല്‍ഹി: രാജ്യത്തെ പൗരൻമാരുടെ എല്ലാ ഡാറ്റാ ബേയ്‌സും ആധാറുമായി ബന്ധിപ്പിക്കുന്ന സംവിധാനം ഉടനെ തയ്യാറാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ പരിഷ്കാരം  നിലവിൽ വന്നാൽ മേൽവിലാസം മാറുന്നതിന് അനുസരിച്ച്‌ കൈവശമുള്ള എല്ലാ രേഖകളിലും തിരുത്ത് വരുന്ന ഓട്ടോമാറ്റിക് സംവിധാനമായിരിക്കും നിലവിൽ വരുന്നത്. രേഖകള്‍ തിരുത്താൻ സർക്കാർ ഓഫീസുകളുടെ പടി കയറി ഇറങ്ങേണ്ട അവസ്ഥ ഇതോടെ ഇല്ലാതാവും.

Also related: ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയില്‍ ശുഭസൂചന, സ്വര്‍ണ്ണനാണയ ശേഖരത്തിലും വിദേശ നാണ്യ കരുതല്‍ ധനത്തിലും വന്‍ കുതിപ്പ്

ആധാറില്‍ വിലാസം പുതുക്കിയാല്‍ ബാങ്ക് അക്കൗണ്ട്, ടെലികോം, ലൈഫ് ഇന്‍ഷുറന്‍സ് പോളിസി, ഗ്യാസ് കണക്ഷന്‍, പാന്‍ എന്നിവയിലെല്ലാം താനെ മാറുന്ന രീതിയിലാണ് പുതിയ സംവിധാനം തയ്യാറാകുന്നത്.

Also related: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം, ആശങ്കാ സോണില്‍ കേരളം

ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ മാസങ്ങള്‍ക്കുള്ളില്‍ സംവിധാനം പ്രാവര്‍ത്തികമാക്കാനാണ് സർക്കാർ തീരുമാനം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button