കോഴഞ്ചേരി
മാരാമൺ കൺവൻഷന്റെ നാട്ടിൽ എൽഡിഎഫിനെ തോൽപിക്കാൻ കോൺഗ്രസ്–- ബിജെപി കൂട്ടുകച്ചവടം. ക്വോറം തികയാതെ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് മാറ്റിവെപ്പിച്ച പത്തനംതിട്ടയിലെ തോട്ടപ്പുഴശ്ശേരിയിലാണ് അവിശുദ്ധസഖ്യം. സ്വതന്ത്രനായ സി എസ് ബിനോയിയെ മൂന്ന് ബിജെപിക്കാരും മൂന്ന് യുഡിഎഫുകാരും പിന്തുണച്ചു. ഈ കൂട്ടുകച്ചവടം ഉറപ്പിക്കാനാണ് ബുധനാഴ്‌ച അവർ വിട്ടുനിന്നത്.
13 അംഗ പഞ്ചായത്തിൽ ഒരു സ്വതന്ത്രനടക്കം എൽഡിഎഫിന് ആറു സീറ്റാണുള്ളത്. മാരാമൺ കൺവൻഷനുമായി ബന്ധപ്പെട്ട കൽക്കെട്ട് പൊളിക്കാൻ നേതൃത്വം വഹിച്ച വർഗീയ ശക്തികളോട് ചേർന്ന് കൺവൻഷന്റെ നാട്ടിൽ ഭരണം പങ്കിട്ട യുഡിഎഫ് നടപടി വിവാദമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..