ന്യൂഡൽഹി: ഇന്ത്യയിൽ നാല് പേർക്ക് കൂടി ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിക്കുകയുണ്ടായത്. ഇതോടെ ജനികമാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 29 ആയി ഉയർന്നു.
നാല് രോഗികളിൽ മൂന്ന് പേർ ബംഗളൂരുവിൽ നിന്നുള്ളവരാണ്. ഹൈദരാബാദിലെ ഒരാൾക്കും രോഗബാധ റിപ്പോർട്ട് ചെയ്തു. ഇതുവരെ ഡൽഹിയിലെ ലാബിൽ നടത്തിയ പരിശോധനയിൽ 10 േപർക്കും ബംഗളൂരുവിൽ 10 പേർക്കും പശ്ചിമബംഗാളിൽ ഒരാൾക്കും ഹൈദരാബാദിൽ മൂന്ന് പേർക്കും നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ അഞ്ച് പേർക്കും രോഗബാധ റിപ്പോർട്ട് ചെയ്തു.
രോഗം ബാധിച്ചവരെല്ലാം സർക്കാറിന്‍റെ വിവിധ കേന്ദ്രങ്ങളിൽ ക്വാറന്‍റീനിലാണ് കഴിയുന്നത്. മുമ്പുണ്ടായിരുന്നതിനേക്കാളും അതിവേഗത്തിൽ പടരുന്നതാണ് യു.കെയിൽ കണ്ടെത്തിയ ജനിതമാറ്റം സംഭവിച്ച കൊറോണ വൈറസ് .
Post Your Comments