ക്വാറം തികയാത്തതിനാൽ മാറ്റിവച്ച തദ്ദേശ അധ്യക്ഷസ്ഥാന തെരഞ്ഞെടുപ്പും കഴിഞ്ഞപ്പോൾ എൽഡിഎഫിന് 580 ഗ്രാമപഞ്ചായത്തുകളിൽ ഭരണസാരഥ്യം. ക്വാറം തികയാത്തതിനാൽ ചിങ്ങോലി (ആലപ്പുഴ), തോട്ടപ്പുഴശേരി (പത്തനംതിട്ട), വെങ്ങോല, വാഴക്കുളം (എറണാകുളം) പഞ്ചായത്തുകളിൽ അധ്യക്ഷ തെരഞ്ഞെടുപ്പ് 31നാണ് നടന്നത്. ഇതിൽ വാഴക്കുളം പഞ്ചായത്ത് എൽഡിഎഫ് നേടിയപ്പോൾ വെങ്ങോലയിലും ചിങ്ങോലിയിലും യുഡിഎഫ് വിജയിച്ചു. തോട്ടപ്പുഴശേരിയിൽ യുഡിഎഫ് -ബിജെപി പിന്തുണയോടെ സ്വതന്ത്രനാണ് പ്രസിഡന്റായത്. ഇതോടെ 941 ഗ്രാമപഞ്ചായത്തുകളിൽ 580ഉം എൽഡിഎഫ് നേടി.
2015ൽ 577 പഞ്ചായത്താണുണ്ടായിരുന്നത്. 327 പഞ്ചായത്ത് യുഡിഎഫിനും ലഭിച്ചു. 2015ൽ 350. മാറ്റിവച്ച ഇടുക്കി, വാഴക്കുളം ബ്ലോക്ക് പഞ്ചായത്തുകളിലെ അധ്യക്ഷ സ്ഥാനവും എൽഡിഎഫ് നേടി. 10 വർഷത്തിനുശേഷമാണ് വാഴക്കുളം ബ്ലോക്ക് എൽഡിഎഫിന് കിട്ടിയത്. ഇതോടെ എറണാകുളം ജില്ലയിൽ എൽഡിഎഫിനും യുഡിഎഫിനും ഏഴ് ബ്ലോക്ക് പഞ്ചായത്ത് വീതമായി. ഇടുക്കി ബ്ലോക്കിൽ യുഡിഎഫിനാണ് ജയം. ഇതോടെ 110 ബ്ലോക്കിൽ എൽഡിഎഫും (മുമ്പ് 98) 41 ഇടത്ത് യുഡിഎഫുമാണ് (മുമ്പ് 54) ഭരണത്തിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..