01 January Friday

ബൈഡന്റെ നിയമനങ്ങളിൽ 61 ശതമാനവും സ്ത്രീകൾ

വെബ് ഡെസ്‌ക്‌Updated: Friday Jan 1, 2021


വാഷിങ്‌ടൺ
വൈറ്റ്‌ ഹൗസ്‌ ജീവനക്കാരായി നിയുക്ത അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ തെരഞ്ഞെടുത്തവരിൽ 61 ശതമാനവും സ്ത്രീകൾ. ഇതുവരെ പ്രഖ്യാപിച്ച 100ൽ അധികം പേരിൽ 54 ശതമാനവും വെള്ളക്കാരല്ല എന്നതും ശ്രദ്ധേയം‌. വൈവിധ്യത്തിന്‌ പ്രാധാന്യം നൽകി, അമേരിക്കയെ ശരിയായ രീതിയിൽ പ്രതിനിധാനം ചെയ്യുന്ന ഭരണമാണ്‌ വരാനിരിക്കുന്നതെന്ന്‌ ബൈഡൻ–- ഹാരിസ്‌ ടീം പറയുന്നു.

വൈറ്റ്‌ ഹൗസിലേക്ക്‌ നിയമിച്ചവരിൽ 11 ശതമാനവും ഭിന്നലൈംഗിക വിഭാഗങ്ങളിൽനിന്നാണ്‌. 20 ശതമാനം പേർ കുടിയേറ്റ കുടുംബങ്ങളിൽനിന്നുള്ള ഒന്നാം തലമുറക്കാർ‌. ഇന്ത്യൻ വംശജരായ നിരവധി ഡോക്ടർമാരും ടീമിലുണ്ട്‌.

അതേസമയം, യുഎസ്‌ കോൺഗ്രസിന്റെ പ്രതിനിധിസഭയുടെ സ്പീക്കറായി നാൻസി പെലോസി വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നും റിപ്പോർട്ടുണ്ട്‌. ഞായറാഴ്ച പുതിയ കോൺഗ്രസ്‌ ആദ്യസമ്മേളനം ചേരുമ്പോൾ തീരുമാനമുണ്ടാകും. 2003 മുതൽ നാൻസിയാണ്‌ സഭയിലെ ഡെമോക്രാറ്റിക്‌ കക്ഷിനേതാവ്‌. സ്പീക്കർ തെരഞ്ഞെടുപ്പിൽ അംഗങ്ങൾ നേരിട്ടെത്തി വോട്ടുചെയ്യണം. കോവിഡ്‌ സാഹചര്യത്തിൽ ഇത്‌ എത്രത്തോളം സാധ്യമാകുമെന്നതിൽ അവ്യക്തതയുണ്ട്‌. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top