കൊച്ചി> മിനി സ്‌ക്രീനില്‍ ഏറെ ശ്രദ്ധേയനായ സംവിധായകന്‍ അമ്പിളി.എസ് രംഗന്‍ സംവിധാനം ചെയ്യുന്ന 'ഇടി മഴ കാറ്റ്' ലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി പുതിയ പോസ്റ്റര്‍. ചെമ്പന്‍ വിനോദും ശ്രീനാഥ് ഭാസിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
2020 മാര്‍ച്ചില്‍ പ്രദര്‍ശനത്തിനെത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് മൂലം ചിത്രീകരണം പൂര്‍ത്തിയാക്കാനാകാത്തതിനാല്‍ നീട്ടിവയ്ക്കുകയായിരുന്നു. സറ്റയര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം യാത്രയുടെ പശ്ചാത്തലത്തിലാണ് മുന്നോട്ട് പോകുന്നത്. കേരളത്തിലെ നാല് ഗ്രാമങ്ങളിലും ബംഗാളിലുമായിട്ടാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.
കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നത് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ അമല്‍ ആണ്. സംവിധായകനും കഥാകൃത്തും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് .
ചെമ്പന്‍ വിനോദ് ജോസ്, ശ്രീനാഥ് ഭാസി, സുധി കോപ്പ സെന്തില്‍ രാജാമണി, ശരണ്‍ജിത്ത് ,എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ രണ്ട് നായികമാരാണ് ഉള്ളത്. 2019ലെ മികച്ച നായികക്കുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടിയ പ്രിയംവദ ക്രിഷ്ണന്‍, ബംഗാളി നടി പൂജ ദേബ്'. ബംഗാളി ആര്‍ട്ടിസ്റ്റുകളായ ഋതിഭേഷ്, രാജാ ചക്രവര്‍ത്തി, സന്തീപ് റോയ്, സുദീപ് തോ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നു.
ഇവരെ കൂടാതെ അസീസ് നെടുമങ്ങാട് ശേഖര്‍ മേനോന്‍ ,ഷാജു ശ്രീധര്‍ ,ഗീതി സംഗീത ,ഉമ കെ.പി, അച്ചുതാനന്ദന്‍, ശിവ ഹരിഹരന്‍ ,ശിവദാസ് മട്ടന്നൂര്‍ കുമാര്‍ ദാസ് ,ജസ്റ്റിന്‍ ഞാറക്കല്‍ എന്നിവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങുമെന്ന് സംവിധായകന്‍ അറിയിച്ചു.
ജിഷ്ണ പുന്നക്കുളങ്ങര, സരീഗ് ബാലഗോപാലന്‍, ദനേഷ് കൃഷ്ണന്‍ ,അബ്ദുള്‍ ജലീല്‍ ,സുരേഷ് വി ആന്റ് വൈബ് ആര്‍ട്ട്സ് എന്നിവരാണ് നിര്‍മാണം
ഛായാഗ്രഹണം നീല്‍ .ഡി. കുഞ്ഞ്. എഡിറ്റിംഗ് മനോജ്, ഗാനരചന , സംഗീതം: ഗൗരി ലക്ഷ്മി, പഞ്ചാത്തല സംഗീതം ഗൗരി ലക്ഷ്മിയും ഗണേഷ് വെങ്കിട്ടരാമണിയും ചേര്‍ന്ന് നിര്‍വ്വഹിക്കും .കലാസംവിധാനം: ജയന്‍ കയോണ്‍സ്, സൗണ്ട് ഡിസൈന്‍ ജയദേവന്‍ മേക്കപ്പ് ആര്‍ ജെ വയനാട് കോസ്റ്റും ഡിസൈന്‍ രതീഷ് ചമവട്ടം സംഘട്ടനം: രാജശേഖരന്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..