KeralaNattuvarthaLatest NewsNews

‘ഒത്തിരി വേദനകൾ തിന്നണം’; പുരുഷ ശരീരത്തില്‍ നിന്നും സ്ത്രീയായി മാറിയ ആദ്യ പിറന്നാൾ ആഘോഷിച്ച് നീലു

വ്യത്യസ്തമായ പുതുവർഷാശംസകൾ പങ്കുവെയ്ക്കുകയാണ് ട്രാൻസ്ജെൻഡർ ആയ നീലു. പുരുഷ ശരീരത്തില്‍ നിന്നും സ്ത്രീയായി മാറിയിട്ടുള്ള ആദ്യ ബര്‍ത്ത് ഡേ ആണ് ആഘോഷിക്കുന്നതെന്ന് നീലു ഫേസ്ബുക്കിൽ കുറിച്ചു. ഒത്തിരി വേദനകള്‍ തിന്നണമെന്ന് ഫേസ്ബുക്ക് സൗഹൃദക്കൂട്ടായ്മ ആയ വേൾഡ് മലയാളി സർക്കിളിൽ പങ്കുവെച്ച കുറിപ്പിൽ നീലു പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

നാളെ എന്റെ ബര്‍ത്ത് ഡേ ആണ്. എന്റെ എല്ലാ കൂട്ടുകാരെയും ഞാന്‍ ക്ഷണിക്കുന്നു. ആരുമില്ലാത്ത എനിക്ക് എല്ലാം നിങ്ങള്‍ ആണ്. പറയാന്‍ കാരണം മറ്റൊന്നുമല്ല ഈ ഗ്രൂപ്പ് വഴി എനിക്ക് ഒത്തിരി കൂട്ടുകാരെ കിട്ടിയിട്ടുണ്ട്. അത് വളരെയധികം സന്തോഷം ആണ് എനിക്ക്. പുരുഷ ശരീരത്തില്‍ നിന്നും സ്ത്രീയായി മാറിയിട്ടുള്ള ആദ്യ ബര്‍ത്ത് ഡേ ആണ്. എളുപ്പമല്ല പുരുഷനില്‍ നിന്നും സ്ത്രീ ആകുന്നത്. ഒത്തിരി വേദനകള്‍ തിന്നണം. അപ്പോള്‍ എന്റെ ബര്‍ത്ത്‌ഡേക്ക് എല്ലാവരും വരണം ഞാന്‍ കൊച്ചിയിലുണ്ട്. നാളെ new year അടിച്ചുപൊളിക്കാം അതിലുപരി എന്റെ കൊച്ചു സന്തോഷമായ് എന്റെ ബര്‍ത്ത് ഡേ.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button