Latest NewsNewsIndia

യുവാവിന്റെ മരണത്തെ ചൊല്ലി സംഘര്‍ഷം ; ജനങ്ങള്‍ പോലീസ് സ്റ്റേഷനും വാഹനങ്ങളും കത്തിച്ചു

യമുന നദിക്ക് അടുത്ത് വെച്ചാണ് വാഹനം മറിഞ്ഞ് യുവാവ് മരിച്ചത്

ആഗ്ര : വാഹനാപകടത്തില്‍ യുവാവ് മരിച്ചതിനെ തുടര്‍ന്ന് പോലീസും ജനങ്ങളും തമ്മില്‍ വന്‍ സംഘര്‍ഷം. ആഗ്രയിലെ തജ്ഗംജില്‍ പവന്‍ എന്ന യുവാവ് മരിച്ചതിനെ തുടര്‍ന്നാണ് ജനങ്ങള്‍ പോലീസുമായി ഏറ്റുമുട്ടിയത്. രോഷാകുലരായ ജനങ്ങള്‍ പോലീസ് സ്റ്റേഷനും നിരവധി വാഹനങ്ങളും കത്തിച്ചു. യമുന നദിക്ക് അടുത്ത് വെച്ചാണ് വാഹനം മറിഞ്ഞ് യുവാവ് മരിച്ചത്.

യുവാവ് അനധികൃതമായി മണല്‍ കടത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്. മുമ്പ് ഇവിടെ മണല്‍ എടുക്കാന്‍ അനുമതി ഉണ്ടായിരുന്നു. എന്നാല്‍ ടെന്‍ഡര്‍ അവസാനിച്ചതിനാല്‍ മണല്‍ കടത്തുന്നത് ഇപ്പോള്‍ നിയമവിരുദ്ധമാണെന്ന് ആഗ്ര ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് പ്രഭു നരേന്‍ സിംഗ് പറഞ്ഞു.

” സംഭവ ദിവസം രാവിലെ 11മണിയോടെ യുവാവ് ട്രാക്ടറിന്റെ ട്രോളിയില്‍ മണലുമായി പോകുമ്പോളാണ് പോലീസിന്റെ വാഹനം കാണുന്നത്. പോലീസിനെ കണ്ടതോടെ ഭയന്ന യുവാവ് ആക്‌സിലേറ്ററില്‍ കാല്‍ അമര്‍ത്തി. റോഡ് ഉയരത്തിലായിരുന്നു. ഇതോടെ വാഹനം നിയന്ത്രണം വിട്ട് തലകുത്തി മറിഞ്ഞു താഴെയുള്ള പാടത്തേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസാണ് യുവാവിന്റെ മരണത്തിന്റെ ഉത്തരവാദി എന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്” – അദ്ദേഹം പറഞ്ഞു.

ഏകദേശം 300ഓളം ആളുകളാണ് പോലീസ് സ്റ്റേഷന്‍ തല്ലി തകര്‍ത്തതും തീ ഇട്ടതും. രണ്ടു മണിക്കൂറില്‍ എല്ലാം നിയന്ത്രണ വിധേയമാക്കി. സിസിടിവിയുടെ സഹായത്തോടെ അക്രമികളെ ഉടന്‍ തന്നെ കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യുമെന്ന് പ്രഭു നരേന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button