KeralaNewsIndia

കോള്‍ ഗേള്‍ മണിക്കൂറിന് 3000 രൂപ, വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം

യുവതിയുടെ സ്വകാര്യചിത്രങ്ങളും : ഭര്‍ത്താവ് അറസ്റ്റില്‍

ചെന്നൈ: കോള്‍ ഗേള്‍ മണിക്കൂറിന് 3000 രൂപ, വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം, പിന്നാലെ യുവതിയുടെ സ്വകാര്യചിത്രങ്ങളും. തമിഴ്‌നാട്ടിലാണ് സംഭവം.
സ്ത്രീധനത്തെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയുടെ സ്വകാര്യ ചിത്രങ്ങള്‍ വാട്സാപ്പ് വഴി പ്രചരിപ്പിച്ച തിരുപ്പതി സ്വദേശിയായ ഭര്‍ത്താവാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് വഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ ചിത്രങ്ങള്‍ കോള്‍ ഗേള്‍ മണിക്കൂറിന് 3000 രൂപ എന്ന തലക്കെട്ടില്‍ ഇയാള്‍ വിവിധ ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചത്.

ഇത് കണ്ടെത്തിയ ഭാര്യ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. സ്ത്രീധനത്തിന്റെ പേരില്‍ ഇയാള്‍ വഴക്കുണ്ടാക്കിയെന്നും പരാതിയിലുണ്ട്. തുടര്‍ന്ന് തിരുപ്പതി സിജിസി കോളേജില്‍ ജൂനിയര്‍ അസിസ്റ്റന്റായി ജോലി നോക്കുന്ന ഇയാളെ പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരവും ഐ.ടി ആക്ട് പ്രകാരവും കേസെടുത്തതായി പൊലീസ് അറിയിച്ചു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button