KeralaLatest NewsNews

വ്രതം അനുഷ്ടിക്കുന്നവര്‍ ദയവ് ചെയ്ത് ശബരിമലയ്ക്ക് പോകരുത്, അയ്യപ്പ ക്ഷേത്രങ്ങളില്‍ തൊഴുത് വ്രതം അവസാനിപ്പിക്കണം

നിര്‍ദേശം മുന്നോട്ടുവെച്ച് , ശബരിമല അയ്യപ്പസേവാ സമാജവും ഹിന്ദു ഐക്യവേദിയും

തിരുവനന്തപുരം:കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ വ്രതം അനുഷ്ടിക്കുന്നവര്‍ ദയവ് ചെയ്ത് ശബരിമലയ്ക്ക് പോകരുത്, അയ്യപ്പ ക്ഷേത്രങ്ങളില്‍ തൊഴുത് വ്രതം അവസാനിപ്പിക്കണമെന്ന് ശബരിമല അയ്യപ്പസേവാ സമാജവും ഹിന്ദു ഐക്യവേദിയും ഭക്തജനങ്ങളോട് ആവശ്യപ്പെട്ടു . കോവിഡു വ്യാപനത്തില്‍ മേല്‍ശാന്തിയും നിരീക്ഷണത്തില്‍ പോകാനിടവരുത്തിയ ദേവസ്വം ബോര്‍ഡിന്റെ അലംഭാവത്തിനെതിരെ ഇരുസംഘടനകളുടെയും നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ധര്‍ണ്ണ സംഘടിപ്പിച്ചു.

Read Also : ക്ഷേത്രം തകര്‍ത്ത സംഭവം, ദു:ഖം രേഖപ്പെടുത്തി മുസ്ലിംലീഗ് : ക്ഷേത്രം പുതുക്കി പണിയണമെന്ന് ആവശ്യം

ശബരിമല അയ്യപ്പ സേവാസമാജം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍ ഉദ്ഘാടനം ചെയ്തു. ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ് ശബരിമലയില്‍ ഭക്തജനങ്ങളെ പ്രവേശിപ്പിച്ചതെന്ന് ഇറോഡ് രാജന്‍ പറഞ്ഞു. തന്ത്രി കൂടി കോറന്റൈനില്‍ ആയാല്‍ പൂജ മുടങ്ങും. അതിനാല്‍ ഭക്ത ജന പ്രവേശനം എത്രയും വേഗം നിര്‍ത്തി വയ്ക്കണമെന്നും ഇറോഡ് രാജന്‍ ആവശ്യപ്പെട്ടു.

ശബരിമല തീര്‍ത്ഥാടന അട്ടിമറിക്കാന്‍ ദേവസ്വം മന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രിസഡന്റും ഗൂഢാലോചന നടത്തുകയാണെന്ന് ഹിന്ദു കൈ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു. നിലയ്ക്കലില്‍ കൊറോണ പരിശോധനയില്‍ ഗുരുതരമായ പിഴവുണ്ടെന്ന് തെളിഞ്ഞു. അതിനാലാണ് 23 ദിവസത്തിനുള്ളില്‍ ശബരിമലയില്‍ 299 പേര്‍ക്ക് കൊറോണ വന്നത്. അതിന് ആരോഗ്യമന്ത്രി മറുപടി പറയണം.

ശബരിമല തീര്‍ത്ഥാനം നടന്നില്ലെങ്കില്‍ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി തകരും എന്ന് പറഞ്ഞപ്പോള്‍ പുച്ഛിച്ചവര്‍ ഇന്ന് തീര്‍ത്ഥാനം നടന്നില്ലെങ്കില്‍ കേരളം പട്ടിണിയാകുമെന്ന് വിലപിക്കുന്നു. ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് നികുതി പണത്തില്‍ നിന്നുള്ള ഔദാര്യമല്ല. ദേവസ്വം ക്ഷേത്രഭൂമി ഏറ്റെടുക്കുമ്പോള്‍ നല്‍കാമെന്ന് പറഞ്ഞ വരുമാനത്തിന്റെ പലിശ തുക ആണ്. സ്വത്ത് മുഴുവന്‍ കവര്‍ന്നെടുത്തിട്ട് നല്‍കുന്ന തുകയെ ഔദാര്യമായി ചിത്രീകരിക്കുന്നവര്‍ക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ചൂട്ടുപിടിക്കണ്ടെന്നും കോവിഡിന്റെ പേരില്‍ ക്ഷേത്രങ്ങള്‍ തകര്‍ന്നാല്‍ ഭക്തര്‍ വയറ്റത്ത് അടിച്ച് പാടി കാണിക്ക നിറക്കുമെന്നും ബിജു പറഞ്ഞു.

”മകരവിളക്ക് ഉത്സവം പ്രമാണിച്ചു തിരുനട തുറക്കാനുള്ള ഭാഗ്യം ലഭിക്കാതെ മേല്‍ശാന്തി നിരീക്ഷണത്തിലാണ്. പകരം താന്ത്രിയാണ് നടതുറന്നതു. തന്ത്രിയും നിരീക്ഷണത്തില്‍ പോകേണ്ട സാഹചര്യം സംഭവിച്ചാല്‍ സന്നിധാനത്തു ഇത്രയും കാലം മുടങ്ങാതെ അഭംഗുരം തുടര്‍ന്ന് കൊണ്ടിരുന്ന പൂജാദി കര്‍മ്മങ്ങളും ആചാരാനുഷ്ഠാനങ്ങളും താല്‍ക്കാലികമായെങ്കിലും നിലച്ചു പോകുന്ന ഒരവസ്ഥ ഉണ്ടാകും. ക്ഷേത്ര ആചാരാനുഷ്ഠാനങ്ങള്‍ക്കു ഭംഗം വരാനിടയാക്കാതെ ഇന്നത്തെ സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ കൂടെ മുന്നറിയിപ്പ് സ്വീകരിച്ചു എത്രയും പെട്ടെന്ന് ശബരിമല പ്രദേശം കണ്ടയിന്മെന്റ് സോണായി പ്രഖ്യാപിച്ചു ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്നത് ഉടനെ നിര്‍ത്തണം.

മാലധരിച്ചു വ്രതം അനുഷ്ടിച്ചു കൊണ്ട് വെര്‍ച്ച്വല്‍ ക്യുവില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ഭക്തജനങ്ങളോടും അതാത് പ്രദേശങ്ങളിലുള്ള അയ്യപ്പ ക്ഷേത്രങ്ങളില്‍ ചെന്ന് തൊഴുതു പ്രാര്‍ത്ഥിച്ചു വ്രതം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യണം.’ .ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button