KeralaLatest NewsNews

ബ്രിസ്റ്റിയുടെ ലഹരി ബന്ധങ്ങള്‍ പുറത്തു കൊണ്ടു വരാന്‍ ഉറച്ച് ക്രൈംബ്രാഞ്ച്

നടിയെ മറയാക്കി കൊവിഡ് ലോക്ഡൗണ്‍ കാലത്ത് നടി സഞ്ചരിച്ചിരുന്ന ആഡംബര കാറില്‍ നിരവധി തവണ ലഹരി മരുന്ന് കടത്തിയെന്നാണ് പുറത്ത് വരുന്ന വിവരം

ഇടുക്കി : വാഗമണ്‍ ലഹരി പാര്‍ട്ടി കേസില്‍ കൂടുതല്‍ പിടിമുറുക്കാന്‍ ഉറച്ച് ക്രൈംബ്രാഞ്ച്. സംഭവത്തില്‍ അറസ്റ്റിലായ നടി ബ്രിസ്റ്റി ബിശ്വാസിന്റെ ബന്ധങ്ങളെ കുറിച്ച് ക്രൈംബ്രാഞ്ച് കൂടുതല്‍ അന്വേഷണം നടത്തും. കൊച്ചി നഗരത്തിലും, കണ്ണൂര്‍, കോഴിക്കോട്, മൂന്നാര്‍, മാഹി, പാലക്കാട്, വയനാട് എന്നിവിടങ്ങളില്‍ നടന്ന പാര്‍ട്ടികളില്‍ ബ്രിസ്റ്റി പങ്കെടുത്തെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

നടിയെ മറയാക്കി കൊവിഡ് ലോക്ഡൗണ്‍ കാലത്ത് നടി സഞ്ചരിച്ചിരുന്ന ആഡംബര കാറില്‍ നിരവധി തവണ ലഹരി മരുന്ന് കടത്തിയെന്നാണ് പുറത്ത് വരുന്ന വിവരം. ബംഗളൂരുവില്‍ നിന്നും ഗോവയില്‍ നിന്നുമാണ് ഇവ കടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. നടിയെ അന്വേഷണത്തില്‍ നിന്നും ഒഴിവാക്കിയിരുന്നത് ലഹരി കടത്ത് സംഘം ഉപയോഗപ്പെടുത്തിയിരുന്നു.

ഏഴു തരം ലഹരി വസ്തുക്കള്‍ പാര്‍ട്ടിയില്‍ ഉപയോഗിച്ചതായാണ് കണ്ടെത്തിയത്. ഇവ എത്തിച്ചത് തൊടുപുഴ സ്വദേശിയായ അജ്മല്‍ സക്കീറാണ്. സംസ്ഥാനത്തിന് പുറത്തുളള ലഹരി സംഘവുമായി ഇയാള്‍ക്കുളള ബന്ധം കാരണം സംസ്ഥാനത്തിന് പുറത്തേക്കും കേസില്‍ അന്വേഷണമുണ്ടാകും. ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പിയായ പി.കെ മധുവാണ് കേസ് അന്വേഷിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button