കൊച്ചി> സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജീത്തു ജോസഫിന്‍റെ മോഹന്‍ലാല്‍ ചിത്രം 'ദൃശ്യം 2' ഒടിടി ആമസോണ്‍ പ്രൈമിൽ റിലിസ് ചെയ്യും. പ്രേക്ഷകര്‍ക്കുള്ള പുതുവത്സര സമ്മാനമായി ചിത്രത്തിന്‍റെ ടീസർ മോഹൻലാൽ പങ്കുവെച്ചു. ഇതിനൊപ്പമാണ് ചിത്രം ഒടിടി റിലീസ് ആണെന്ന വിവരവും അറിയിച്ചിരിക്കുന്നത്.
2013ല്‍ പുറത്തിറങ്ങിയ ഇറങ്ങിയ ദൃശ്യം ബ്ലോക്ക്ബസ്റ്റര്‍ആയിരുന്നു. ചിത്രത്തിന്‍റെ രണ്ടാംഭാഗമായി എത്തുന്ന ചിത്രം കൊവിഡ് കാലത്താണ് പ്രഖ്യാപിച്ചതും ഷൂട്ടിങ് നടത്തിയതും. കൊച്ചിയിലും തൊടുപുഴയിലുമായിട്ടായിരുന്നു ചിത്രീകരണം.
ആദ്യഭാഗത്തിലെ മിക്ക അഭിനേതാക്കളും രണ്ടാഭാഗത്തിലുമുണ്ട്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും ജീത്തു ജോസഫ് ആണ്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് വി എസ് വിനായക്. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് അര്‍ഫാസ് അയൂബ്, സുധീഷ് രാമചന്ദ്രന്‍. സംഗീതം അനില്‍ ജോണ്‍സണ്‍.
ദൃശ്യം 2 തിയേറ്റിൽ എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെക്കുറിച്ചുള്ള ആശങ്കയുള്ളതിനാൽ തീയേറ്ററുകൾ തുറക്കുന്നത് അനിശ്‌ചിതത്വത്തിലാണ്. അതിനാലാണ് ഒടിടി റിലീസിന് ഒരുങ്ങുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..