01 January Friday

രാജ്യത്ത് കോവിഷീല്‍ഡ് വാക്‌‌സിന്റെ അനുമതിക്ക് ശുപാര്‍ശ

വെബ് ഡെസ്‌ക്‌Updated: Friday Jan 1, 2021

ന്യൂഡല്‍ഹി > സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന് രാജ്യത്ത് അനുമതി കിട്ടിയേക്കും. വാക്‌സിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി വാക്‌സിന്റെ അനുമതിക്ക് ശുപാര്‍ശ നല്‍കിയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന വിദഗ്ധസമിതി യോഗത്തിലാണ് തീരുമാനം. വാക്‌സിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അനുമതി ഉടന്‍ ലഭിക്കുമെന്നാണ് സൂചനകള്‍.

ഓക്സ്ഫോഡ് സര്‍വകലാശാലയുടെ സഹകരണത്തോടെയാണ് വാക്സിന്‍ വികസിപ്പിക്കുന്നത്. സിറം 50 ദശലക്ഷം ഡോസുകള്‍ ശേഖരിച്ചിട്ടുണ്ട്. അതില്‍ ഭൂരിഭാഗവും രാജ്യത്ത് ഉപയോഗിച്ചേക്കും. മറ്റ് രണ്ട് വാക്‌സിനുകളുടെ അപേക്ഷകളില്‍ പരിശോധന തുടരുകയാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top