KeralaLatest NewsNewsIndia

കേന്ദ്രസർക്കാർ കൊണ്ടുവന്ന സുകന്യ സമൃദ്ധി യോജന പദ്ധതി എന്താണ്? എങ്ങനെ പണം പിൻവലിക്കാം?

പദ്ധതിയിൽ നിന്ന് എങ്ങനെ പണം പിൻവലിക്കാം?

പെൺകുട്ടികളുടെ വിവാഹത്തിനും വിദ്യഭ്യാസത്തിനുമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന പദ്ധതി. 10 വയസ്സിനും താഴെയുള്ള പെൺകുട്ടികൾക്ക് പോസ്റ്റാഫീസ് മുഖേനയോ, ദേശസാത്കൃത ബാങ്ക് മുഖേനയോ ഈ പദ്ധതിയിൽ അംഗമാകാം. ആകർഷകമായ പലിശനിരക്കും സുരക്ഷിതമായ വരുമാനവും വാഗ്ദാനം ചെയ്യുന്നതിനാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ ഈ പദ്ധതി ജനങ്ങൾക്കിടയിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.

പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കുകയാണ് ഈ പദ്ധതിയിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. വർഷത്തിൽ എറ്റവും കുറവ് 250 രൂപയോ പരമാവധി 1.50 ലക്ഷം രൂപ വരെയും തുടർച്ചയായി 14 വർഷം അടയ്ക്കുന്ന ഗുണഭോക്താവിന് 22 വയസ്സ് പൂർത്തിയാക്കുമ്പോൾ ഈ പദ്ധതിയുടെ പ്രയോജന ലഭിക്കും. പ്രതിമാസം 1000 രൂപാ വീതം വർഷത്തിൽ 12000 വീതം 14 വർഷത്തേക്ക് 1,68,000 രൂപ നിക്ഷേപിക്കുമ്പോൾ 22 വയസ്സ് പൂർത്തിയാകുമ്പോൾ 6,40,517 രൂപ ലഭിക്കും.

Also Read: ഓരോ മിനിട്ടിലും 22 ബിരിയാണികൾ; പുതുവർഷത്തിൽ സൊമാറ്റോ ഇങ്ങനെ

മാതാപിതാക്കൾ നിക്ഷേപിക്കുന്ന പണം പെൺകുട്ടിയുടെ വിദ്യാഭ്യാസത്തിനോ അവളുടെ വിവാഹാവശ്യങ്ങൾക്കോ ഉപയോഗപ്പെടുത്താം. അക്കൗണ്ട് ആരംഭിച്ച തീയതി മുതൽ 21 വർഷത്തിന് ശേഷമാണ് സുകന്യ സമൃദ്ധി പദ്ധതിയിൽ നിന്ന് പണം പിൻവലിക്കാനാകുക. പെൺകുട്ടിയ്ക്ക് 18 വയസ്സ് തികയുന്നതിനുമുമ്പ് നിക്ഷേപിച്ച തുക പിൻവലിക്കാൻ കഴിയില്ല. തുടർച്ചയായി 14 വർഷമോ അതിൽ കൂടുതലോ പണം നിക്ഷേപിക്കേണ്ടത് നിർബന്ധമാണ്.

അക്കൗണ്ട് ഉടമയുടെ മരണം, അക്കൌണ്ട് ഉടമയ്ക്ക് ജീവൻ അപകടപ്പെടുത്തുന്ന ഏതെങ്കിലും രോഗം നേരിടുന്നുണ്ടെങ്കിൽ, ചികിത്സയ്ക്കുള്ള ചെലവുകൾ വഹിക്കുന്നതിന് അക്കൗണ്ട് നേരത്തെ തന്നെ ക്ലോസ് ചെയ്യാം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button