തിരുവനന്തപുരം : സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാര്‍ത്ത ഞെട്ടിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.തന്റെ പദവിയുടെ പവിത്രത കാത്തുസൂക്ഷിക്കാൻ ബധ്യതയുള്ള സ്പീക്കർ ഇത്തരമൊരു കാര്യം ചെയ്തിട്ടുണ്ടെങ്കിൽ സ്ഥാനമൊഴിയണമെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി സ്പീക്കർക്ക് ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞത് എങ്ങനെയാണ്, എന്താണ് കൈമാറിയ ബാഗിലുണ്ടായിരുന്നത്, എന്താണ് പ്രതികൾക്ക് നൽകിയ സന്ദേശം തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. ധാർമികമായി ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകാൻ സ്പീക്കർക്ക് ബാധ്യതയുണ്ട്. ധാർമികതയുണ്ടെങ്കിൽ സ്പീക്കർ രാജിവെച്ച് പദവിയിൽനിന്ന് ഒഴിയണം. കേരളം ലോകത്തിനു മുന്നിൽ നാണംകെടുന്ന കാര്യമാണിതെന്നും സുരേന്ദ്രൻ പറഞ്ഞു.
Post Your Comments