01 January Friday

ഷഹീൻബാഗിൽ വെടിവച്ചയാൾക്ക്‌ ബിജെപി അംഗത്വം

വെബ് ഡെസ്‌ക്‌Updated: Friday Jan 1, 2021


ന്യൂഡൽഹി
ഷഹീൻബാഗിൽ പൗരത്വഭേദഗതി നിയമത്തിന്‌ എതിരെ പ്രതിഷേധിച്ചവരെ വെടിവെച്ചയാൾക്ക്‌ ബിജെപി അംഗത്വം നൽകി. ബിജെപിയുടെ ഗാസിപുർ ഘടകമാണ്‌‌ അക്രമി കപിൽഗുർജറിന്‌ (25) അംഗത്വം നൽകിയത്‌‌.  ഗാസിയാബാദിൽ ബിജെപി ജില്ലാകൺവീനർ സഞ്‌ജീവ്‌ശർമ പങ്കെടുത്ത ചടങ്ങിലാണ്‌ കപിൽ ഗുർജറിനെ പാർടിയിൽ എടുത്തത്‌. കപിൽ ഗുർജർ നൂറുകണക്കിന്‌ അനുയായികളുമായാണ്‌ പാർടിയിൽ ചേർന്നത്‌.

‘ഞങ്ങൾ ബിജെപിക്ക്‌ ഒപ്പമാണ്‌. അവർ ചെയ്യുന്നതെല്ലാം ഹിന്ദുക്കൾക്ക്‌ വേണ്ടിയാണ്‌. രാജ്യത്തിനും ഹിന്ദുക്കൾക്കും വേണ്ടി കാര്യമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം എനിക്ക്‌ ഉണ്ടായിരുന്നു. അതുകൊണ്ടാണ്‌ ഞാൻ പാർടിയിൽ ചേർന്നത്‌’–- കപിൽഗുർജർ പരിപാടിയിൽ അവകാശപ്പെട്ടു. കപിലിനെ പാർടിയിൽ എടുത്തത്‌ വൻവിവാദമായതോടെ അദ്ദേഹത്തിന്റെ അംഗത്വം റദ്ദാക്കിയതായി സഞ്‌ജീവ്‌ ശർമതന്നെ പ്രസ്‌താവന പുറപ്പെടുവിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top