അഴിമതിയെക്കുറിച്ച് പരാതി നൽകുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അഴിമതിമുക്തകേരളം പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ പരിപാടി ആരംഭിക്കും.
വെറുതെ ഉന്നയിക്കുന്ന ആരോപണങ്ങൾ അഴിമതി തടയാൻ സഹായകരമല്ല. വിവരം നൽകുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കും. ആ ഉറപ്പോടെ സോഫ്റ്റ്‌വെയറിലൂടെ പരാതി ഉന്നയിക്കാം. സർക്കാർ വിജ്ഞാപനംചെയ്യുന്ന സംവിധാനത്തിനു മുമ്പിലാണ് കൃത്യതയുള്ള പരാതികളുന്നയിക്കാൻ അവസരമുണ്ടാക്കുക. വിവരം നൽകുന്നവർ സർക്കാരാഫീസുകൾ കയറിയിറങ്ങേണ്ടിവരില്ല. പരാതികൾ സോഫ്റ്റ്‌വെയറിൽ ശേഖരിച്ച് നിജസ്ഥിതി ശാസ്ത്രീയ മാനദണ്ഡങ്ങളിലൂടെ മനസ്സിലാക്കി നടപടിക്ക് കൈമാറും. ആവശ്യമെങ്കിൽ വിജിലൻസ്/ വകുപ്പുതല നടപടിക്ക് അനുമതി നൽകും.
വാക്‌സിനിൽ പ്രതീക്ഷ
കോവിഡ് വാക്സിനുകൾ ഈ മാസം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുക. സഭാതർക്കത്തിൽ സമവായം സ്വീകരിക്കാനാണ് സർക്കാർ ശ്രമിച്ചത്. അതിൽ പരിഹാരമുണ്ടാകണമെന്ന് തന്നെയാണ് സർക്കാരിന്റെയും താൽപ്പര്യം. മറ്റ് ക്രൈസ്തവ സഭാ അധ്യക്ഷന്മാരുടെയും നിലപാട് സർക്കാർ കേട്ടിരുന്നു. ഇക്കാര്യത്തിൽ നിയമനിർമാണം ഇപ്പോൾ പരിഗണനയിലില്ലെന്നും -മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..