News

കരസേനാ മേധാവിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ച് കൊറിയ

കൊറിയയിലെ ഗ്യയെര്‍യോംഗിലുള്ള ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വെച്ചാണ് നരവനെയെ ആദരിച്ചത്

ന്യൂഡല്‍ഹി : കരസേനാ മേധാവിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ച് കൊറിയ. കരസേനാ മേധാവി ലഫ്റ്റനന്റ് മനോജ് മുകുന്ദ് നരവനെയെയാണ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി റിപ്പബ്ലിക്ക് ഓഫ് കൊറിയ ആദരിച്ചത്. കൊറിയയിലെ ഗ്യയെര്‍യോംഗിലുള്ള ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വെച്ചാണ് നരവനെയെ ആദരിച്ചത്.

ഡിസംബര്‍ 28-നാണ് ത്രിദിന സന്ദര്‍ശനത്തിനായി നരവനെ കൊറിയയില്‍ എത്തിയത്. നിരവധി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി നരവനെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സൈനിക ബന്ധം വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളെ കുറിച്ച് അദ്ദേഹം സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു.

കൊറിയന്‍ ആര്‍മി ചീഫ് ഓഫ് സ്റ്റാഫുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയും കൊറിയയും തമ്മിലുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്തു. ചൊവ്വാഴ്ച്ച ഡെയ്ജോണിലുള്ള ഡിഫന്‍സ് ഡെവലപ്മെന്റ് ഏജന്‍സിയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button