Latest NewsNewsSaudi ArabiaGulf

സൗദി അറേബ്യയിൽ വീടിന് തീപ്പിടിച്ച് 3 കുട്ടികൾ മരിച്ചു; മരിച്ചവര്‍ വീടിനകത്ത് കെട്ടിയിടപ്പെട്ടവര്‍

റിയാദ് : സൗദി അറേബ്യയിലെ ജിസാനില്‍ വീടിന് തീപ്പിടിച്ച് മൂന്ന് കുട്ടികള്‍ വെന്തുമരിച്ചു.നാല് പേര്‍ക്ക് പരിക്കേറ്റു. മൂന്നു മുതല്‍ എട്ടു വരെ വയസ് പ്രായമുള്ള രണ്ടു ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്. അബൂഅരീശിലെ കിംഗ് ഫൈസല്‍ റോഡിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലെ താമസസ്ഥലത്താണ്
സംഭവം നടന്നത്.

സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന മൂന്ന് കുട്ടികള്‍ക്കും മാതാവിനുമാണ് പരിക്കേറ്റത്. അതേസമയം മരണപ്പെട്ട മൂന്ന് കുട്ടികളെയും മുറിയില്‍ ചങ്ങലകളില്‍ ബന്ധിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. എന്നാൽ മാനസിക പ്രശ്‍നങ്ങളുള്ള കുട്ടികള്‍ വീടിന് പുറത്തുപോകുമെന്ന് ഭയന്നാണ് ചങ്ങലകളില്‍ ബന്ധിച്ചതെന്ന് പിതാവ് പറഞ്ഞു.

അതേസമയം പരിക്കേറ്റ രണ്ടു പേരെ അബൂഅരീശ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button