Latest NewsNewsEntertainment

കൊറോണാ താണ്ഡവമാടിയതോടെ അടച്ച സ്ഥാപനം ഇപ്പോഴും തുറന്നിട്ടില്ല; കണ്ണൻ സാഗർ

ഉള്ളതുകൊണ്ട് ജീവിച്ചാലും, പഴയപറ്റുപടികള്‍, ചെറുതോ, വലുതോ ആയ കടം സ്വസ്ഥത തരില്ല.

2020 മുഴുവൻ കൊവിഡ് മഹാമാരിയുടെ പിടിയിൽ ആയിരുന്നു. ഈ കൊറോണ കാലത്ത് താന്‍ ആരംഭിച്ച സംരംഭത്തിനുണ്ടായ തകര്‍ച്ചയെ കുറിച്ചുള്ള വേദന ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയാണ് നടനും മിമിക്രി കലാകാരനുമായ കണ്ണന്‍ സാഗര്‍. എറണാകുളം നഗരത്തില്‍ ആരംഭിച്ച ആഡംബര റെസ്റ്ററന്റ് ലോക്ക്ഡൗണ്‍ കാരണം അടക്കേണ്ടി വന്നുവെന്നും ഇപ്പോള്‍ എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലെന്നും താരം ഫേസ്ബുക്കിലെ കുറിപ്പില്‍ പറയുന്നു.

കണ്ണന്‍ സാഗറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

എറണാകുളം നഗരത്തില്‍, അതും കടവന്ത്രയില്‍ സമ്ബാദ്യത്തിന്റെ നല്ലൊരു പങ്കുകൊണ്ട് അല്‍പ്പം ആഡംബരത്തോടെ തന്നെ ഒരു റെസ്‌റ്റോ‌റണ്ട് തുടങ്ങി, മാസവാടകതന്നെ അമ്ബതിനായിരം രൂപ.തുടക്കം കേമമായി നല്ല രീതിയില്‍ തന്നെ കളംമ്ബിടിച്ചു, ഇരുപതില്‍ പരം ജോലിക്കാരുണ്ടായിരുന്ന സ്ഥാപനം.തുടങ്ങി മൂന്നുമാസം ആയപ്പോഴേക്കും സകല പ്രതീക്ഷയും തകിടംമറിച്ചു ലോക് ഡൗണ്‍ വന്നു, കൊറോണാ താണ്ഡവമാടിതുടങ്ങി, അന്നടച്ച സ്ഥാപനം ഇപ്പോഴും തുറന്നിട്ടില്ല, തുറന്നാല്‍ തന്നെ അത്രയും ജോലിക്കാരെ പോറ്റി, വാടകയും ഒക്കെ കൊടുത്തു മുന്നോട്ടുപോയാല്‍, വീണ്ടും വലിയ കുഴിയിലേക്ക് ചെന്ന് വീഴും, ഇനിയിപ്പോള്‍ എന്തു ചെയ്യണം എന്ന ആലോചനയില്‍, അപ്പോഴാ വാടക കുറെയായി ഉടന്‍ അടക്കാന്‍ ഫോണ്‍ വഴി കെട്ടിടം ഉടമയുടെ സന്ദേശം,.ഇതുപോലെ എത്രയോ സംരംഭകര്‍ മുതല്‍ മുടക്കി തുടങ്ങിയ പല ബിസിനസുകളും കട്ടപ്പുറത്തായി, കടംകേറി പ്രാന്ത് പിടിച്ചിരിക്കുന്നു, ഇനിയെന്ത് എന്ന ചോദ്യത്തിന്, ബന്ധുക്കള്‍, വീട്ടുകാര്‍,കൂട്ടുകാര്‍, നാട്ടുകാര്‍ അതിലുപരി, വട്ടിപലിശകാരനും, ബാങ്കിലേ നല്ലവരായ കരുണയുള്ള ഉദ്യോഗസ്ഥരും ചോദിക്കുന്നു..സ്കൂള്‍, കോളേജ്, അനുബന്ധ സ്ഥാപനങ്ങള്‍, ആഘോഷം, അല്‍പ്പം ആര്‍ഭാടം ഇതൊക്കെ തല്ലിക്കെടുത്തിയപ്പോള്‍ കൊറോണക്ക് ഒരു ഉള്‍പുളകം, ഓടിച്ചാടി നടക്കേണ്ട, പുതുതലമുറയിലെ കുട്ടികള്‍, വാര്‍ദ്ധക്യം ഒരു പാപമാണെന്ന് കരുതുന്നവരും, ഒന്ന് മനസറിഞ്ഞു പുറത്തിറങ്ങാന്‍ കൊതിക്കുന്നതും, ഉപജീവനം തടസപ്പെട്ടവരും

ഉള്ളുനീറുന്നത് മറ്റുള്ളവര്‍ അറിയാതെ, വേദനകള്‍ അടക്കി പിടിച്ചു,.. ഉള്ളതുകൊണ്ട് ജീവിച്ചാലും, പഴയപറ്റുപടികള്‍, ചെറുതോ, വലുതോ ആയ കടം സ്വസ്ഥത തരില്ല.ഏതു മേഖലയെന്നു എടുത്തുപറയേണ്ടാ എല്ലാം ഒരുമാതിരി മണ്ടയപ്പന്‍ രോഗംപോലെ യായി.രണ്ടായിരത്തി ഇരുപതില്‍ ലോകം അനുഭവിക്കാത്ത യാഥനകളില്ല, വേദനകളില്ല, ഇരുപതിയൊന്നില്‍ ഒരു മാറ്റം പ്രതീക്ഷിച്ചു മനസൊന്ന് സ്വാന്തനപ്പെട്ടു വരുകയായിരുന്നു, കൊറോണാ വകഭേദങ്ങള്‍ വീണ്ടും കടന്നു കൂടുന്നു, ഇപ്പോഴുള്ളതിനേക്കാള്‍ സൂക്ഷിക്കേണ്ട അവസ്ഥ.

വകഭേദങ്ങള്‍ ഭയന്ന് വീണ്ടും ഒതുങ്ങി കൂടിയാല്‍, പ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്ക്, കലകൊണ്ട്, അതിനെ ആശ്രയിച്ചു ജീവിക്കുന്ന ഒരു പറ്റം സാധുക്കള്‍, അവരുടെ കുടുംബം ‘ഇനിയെന്തെ’ എന്ന ചോദ്യത്തിന് മറുപടി, പൊട്ടികരച്ചില്‍ മാത്രമാകും ഉണ്ടാവുക.എന്നാലും കേരളീയന് ഒരു മനസുണ്ട്, ഒരു ആപത്തുവന്നാല്‍ ഒന്നിക്കാനുള്ള, സഹായിക്കാനുള്ള, സഹതപിക്കാനുള്ള, ചേര്‍ത്തു പിടിക്കാനുള്ള, സ്വാന്തനം നല്‍കാനുള്ള ഒരു കടലുപോലെയുള്ള മനസ്. ഈ പ്രതീക്ഷതന്നെയാണ് ആത്മവിശ്വാസം നല്‍കുന്നതും, ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും.രണ്ടായിരത്തി ഇരുപതിയൊന്നു ഒന്ന് മുറുക്കി പിടിച്ചു, അല്‍പ്പം സൂക്ഷിച്ചു, ആര്‍ജ്ജവത്തോടെ, ആത്മാര്‍ത്ഥതയോടെ ഭരണകൂടം പറയുന്നത് അനുസരിച്ചാല്‍ ഒരു ജനിതകവും നമ്മളില്‍ ഏല്‍ക്കില്ല എന്നു ഉറപ്പിക്കാം, ഇരുപതു തന്ന വേദനക്ക്, ഇരുപതിയൊന്നു വിശ്രമവും, ആരോഗ്യവും തരും, നമ്മള്‍ അതിജീവിക്കും..ഇരുപതു, ഇരുപതിയൊന്നു.കാലം ഇങ്ങനെ എണ്ണി കൊണ്ടിരിക്കും, പകുത്തു മാറ്റുന്ന മഞ്ചാടി കുരുപോലെ നമ്മളെയും മാറ്റിവെക്കും, ഇതു പ്രപഞ്ജ സത്യം, മനോധൈര്യം മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്‍കുക, വരുന്നത് വരുന്നിടത്തുവെച്ചു കാണുക, തീയില്‍ കുരുത്തതാ, വെയിലത്ത്‌ വാടില്ലെന്നു തീരുമാനിക്കുക, ഇരുപതിയൊന്നിനെ വരവേല്‍ക്കാം, നിറഞ്ഞ മനസോടെ സ്വാഗതം 2021. ഗോ കൊറോണാ..ടേക് കെയര്‍.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button