01 January Friday

സിബിഎസ്‌ഇ പരീക്ഷ മെയ്‌ 4 മുതൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 1, 2021


ന്യൂഡൽഹി> സിബിഎസ്‌ഇ ക്ലാസ്‌ 10, 12 പരീക്ഷ മെയ്‌ നാലുമുതൽ ജൂൺ 10 വരെ നടക്കും. ഫലം ജൂലൈ 15നകം പ്രസിദ്ധീകരിക്കുമെന്ന്‌ കേന്ദ്രമന്ത്രി രമേശ്‌ പൊഖ്‌റിയാൽ നിശാങ്ക്‌ അറിയിച്ചു.

പാഠ്യഭാഗം 30 ശതമാനം വെട്ടിക്കുറച്ചു. ക്ലാസ്‌ 12ന്‌  പ്രാക്ടിക്കൽ, പ്രോജക്ട്‌,  ഇന്റേണൽ അസസ്‌മെന്റ്‌ എന്നിവയ്‌ക്കായി മാർച്ച്‌ ഒന്നുമുതൽ സ്‌കൂൾ തുറക്കാം. 

ഗ്രാമീണ മേഖലയിൽ ഒട്ടേറെ സ്‌കൂളുകൾ പ്രവർത്തിക്കുന്നതിനാൽ ബോർഡ്‌ പരീക്ഷ ഓൺലൈൻ സംവിധാനത്തിൽ നടത്താൻ കഴിയില്ലെന്ന്‌ മന്ത്രി പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top