Latest NewsNewsIndia

തൃണമൂലിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു, സൗമേന്ദു അധികാരിയും ബിജെപിയിൽ

സുവേന്ദു അധികാരി പാർട്ടി വിട്ടതിനു പിന്നാലെ അദ്ദേഹത്തിൻ്റെ സഹോദരനും കോണ്ടായ് നഗരസഭ മുൻ അധ്യക്ഷനും തൃണമൂൽ നേതാവുമായ സൗമേന്ദു അധികാരിയും പാർട്ടി വിട്ടു

കൊൽക്കത്ത: ബംഗാൾ മുൻ മന്ത്രി സുവേന്ദു അധികാരി പാർട്ടി വിട്ടതിനു പിന്നാലെ അദ്ദേഹത്തിൻ്റെ സഹോദരനും കോണ്ടായ് നഗരസഭ മുൻ അധ്യക്ഷനും തൃണമൂൽ നേതാവുമായ സൗമേന്ദു അധികാരിയും പാർട്ടി വിട്ടു.

Also related: എന്താണ് കൈമാറിയ ബാഗിലുണ്ടായിരുന്നത്? എന്താണ് പ്രതികള്‍ക്ക് നല്‍കിയ സന്ദേശം; സ്പീക്കര്‍ക്കെതിരെ കെ സുരേന്ദ്രന്‍

കോണ്ടായ് ഡോർമിറ്ററി ഗ്രൗണ്ടിൽ നടന്ന ബിജെപിയുടെ യോഗ്ദാൻ മേളയിൽ വെച്ചാണ് സൗമേന്ദു ബിജെപി അംഗത്വമെടുത്തത്. ചടങ്ങിൽ സുവേന്ദു അധികാരിയും പങ്കെടുത്തു. സംസ്ഥാനത്തെ ‘സുവർണ്ണ ബംഗാൾ‘ ആക്കി മാറ്റുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയവും വാഗ്ദാനവും ബംഗാൾ ജനത നെഞ്ചേറ്റും. അത് മമതയുടെ ധിക്കാരത്തിന് അന്ത്യം കുറിക്കുമെന്നും യോഗത്തിൽ സുവേന്ദു അധികാരി പറഞ്ഞു.

Also related: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം, ആശങ്കാ സോണില്‍ കേരളം

വരുന്ന ബംഗാൾ നിയമ സഭാ തെരഞ്ഞെടുപ്പ് ബിജെപി ജയിക്കുമെന്ന് സുവേന്ദു  വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button