31 December Thursday

ഡിവൈഎഫ‌്ഐ പ്രവർത്തകന്റെ കൊലപാതകം: ഒന്നാം പ്രതി പൊലീസ‌് കസ‌്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Dec 31, 2020


കാഞ്ഞങ്ങാട‌്
പഴയകടപ്പുറത്തെ ഡിവൈഎഫ‌്ഐ പ്രവർത്തകൻ ഔഫ‌് അബ്ദുറഹ്മാനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി യൂത്ത്‌ ലീഗ്‌ മുനിസിപ്പൽ സെക്രട്ടറി പി എം ഇർഷാദിനെ ഹൊസ‌്ദുർഗ‌് ജുഡീഷ്യൽ ഫസ‌്റ്റ‌് ക്ലാസ‌് മജിസ‌്ട്രേട്ട്‌ കോടതി (ഒന്ന‌്) ജനുവരി നാലുവരെ പൊലീസ‌് കസ‌്റ്റഡിയിൽവിട്ടു.

ഇർഷാദിന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ, കൊലയ‌്ക്ക‌് ഉപയോഗിച്ച ആയുധം കണ്ടെടുക്കാനും രക്തസാമ്പിൾ ശേഖരിക്കാനും കൂടുതൽ പ്രതികളുണ്ടോ എന്നുള്ള അന്വേഷണത്തിനുമാണ‌് ക്രൈംബ്രാഞ്ച‌് പ്രതിയെ കസ‌്റ്റഡിയിൽ വാങ്ങിയത‌്.  
മറ്റു പ്രതികളായ ഹസൻ, ഹാഷിർ എന്നിവരും റിമാൻഡിലുണ്ടെങ്കിലും ഇർഷാദിനെമാത്രമാണ‌് കസ‌്റ്റഡിയിൽ ആവശ്യപ്പെട്ടത‌്. മറ്റുള്ളവർക്കുവേണ്ടി പിന്നീട‌് കസ്റ്റഡി അപേക്ഷ നൽകും. തലചുറ്റുന്നുവെന്ന്‌ പ്രതി  ഇർഷാദ്‌ അറിയിച്ചതിനാൽ, 48 മണിക്കൂർ കൂടുമ്പോൾ ആരോഗ്യസ്ഥിതി പരിശോധിക്കാൻ കോടതി നിർദേശിച്ചു.  പ്രോസിക്യൂഷനുവേണ്ടി എപിപി വിനോദ‌്കുമാർ ഹാജരായി. ദൃക്‌സാക്ഷികളായ മുഹമ്മദ്‌ സുഹൈബ്‌, അസ്‌ലം, റഹീം എന്നിവരിൽനിന്ന്‌ ക്രൈംബ്രാഞ്ച്‌ മൊഴിയെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top