KeralaNattuvartha

കോന്നി മെഡിക്കൽ കോളേജിന് സമീപം പുതിയ വെയർ ഹൗസിങ് ഗോഡൗൺ വരുന്നു

കാർഷികോല്പന്നങ്ങളും ഭക്ഷ്യധാന്യങ്ങളും ഇവിടെ സംഭരിക്കും

കോന്നി : കേരള സ്റ്റേറ്റ് വെയർ ഹൗസിങ് കോർപ്പറേഷന് കോന്നിയിൽ പുതിയ ഗോഡൗൺ പണിയാൻ പോകുന്നതായി വിവരം. കോന്നി മെഡിക്കൽ കോളേജിന് സമീപത്തായാണ് ഗോഡൗൺ പണിയുക.30000 ചതുരശ്ര അടി സംഭരണശേഷിയുള്ള ഗോഡൗൺ ആണ് പണിയുന്നത്. കാർഷികോല്പന്നങ്ങളും ഭക്ഷ്യധാന്യങ്ങളും ഇവിടെ സംഭരിക്കും.

ഇതിന്റെ സർവേ കോന്നി ആസ്ഥാനമായുള്ള ലാൻഡി ആർകിന്റെ ചുമതലയിൽ തുടങ്ങി. സീനിയർ അസിസ്റ്റന്റ് മാനേജർ കെ.ആർ.േജാജു ബാബു, ഉദ്യോഗസ്ഥരായ കെ. സന്തോഷ്, എ.ജി. സുനിൽ കുമാർ, സർവേ എൻജിനീയർ അനിൽകുമാർ, രാധാകൃഷ്ണൻ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് സർവേ തുടങ്ങിയത്. ജില്ലയിലെ മൂന്നാമത്തെ ഗോഡൗൺ ആണിത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button