31 December Thursday

എറണാകുളത്തും ഷിഗല്ല രോഗം; ചോറ്റാനിക്കര സ്വദേശിക്ക് സ്ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 31, 2020

കൊച്ചി > സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ചോറ്റാനിക്കര സ്വദേശിനിയ്ക്ക് ഷിഗല്ല സ്ഥിരീകരിച്ചു. റീജണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് ഇവര്‍ക്ക് വ്യാഴാഴ്ച വൈകിട്ട് രോഗം സ്ഥിരീകരിച്ചത്. ഡിസംബര്‍ 23ന് ചികിത്സ തേടിയ ഇവര്‍ ബുധനാഴ്ച രോഗമുക്തയായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടിരുന്നു. തിങ്കളാഴ്ചയാണ്  സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്.

രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ തന്നെ ആരോഗ്യ വകുപ്പ് പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. രോഗബാധ കണ്ടെത്തിയ വീട്ടിലെ ഉള്‍പ്പെടെ പ്രദേശത്തെ കിണറുകളിലെ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചത്. കൂടാതെ പ്രദേശത്തെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പും സംയോജിതമായി പരിശോധന നടത്തി വരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top