ഇടുക്കി> ഇടുക്കി ജില്ലാ പ്രസിഡന്റായി എൽഡിഎഫിലെ ജിജി കെ ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ ജില്ലാ കൗൺസിൽ അംഗമായ ജിജി കെ ഫിലിപ്പ് പാമ്പാടുംപാറ ഡിവിഷനിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
കേരള കോൺഗ്രസ് ജോസഫ് ജില്ലാ പ്രസിഡന്റ് എം ജെ ജേക്കബാണ് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചത്. എൽഡിഎഫ് സ്ഥാനാർഥിക്ക് എട്ട് വോട്ടും യുഡിഎഫ് സ്ഥാനാർഥിക്ക് അഞ്ച് വോട്ടും ലഭിച്ചു.
താമസിച്ച് വന്നതിനാൽ യുഡിഎഫിലെ ഷെെനി റെജിക്ക് വോട്ട് രേഖപ്പെടുത്താൻ സാധിച്ചില്ല. വെെസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..