മലപ്പുറം> നിറമരുതൂർ പഞ്ചായത്തിൽ യുഡിഎഫ് അംഗത്തിൻ്റെ വോട്ട് അസാധുവായതോടെ നറുക്കെടുപ്പിൽ ഭരണം എൽഡിഎഫിന്. സിപിഐ എമ്മിലെ പി പി സൈതലവിയാണ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്.
17 അംഗങ്ങളിൽ യുഡിഎഫിന് 9, എൽഡിഎഫിന് 8 എന്നാണ് കക്ഷി നില. ഒമ്പതാം വാർഡിൽ നിന്നുള്ള യുഡിഎഫ് അംഗം ആബിദ പുളിക്കലിൻ്റെ വോട്ടാണ് അസാധുവായത്. ഇതോടെ അംഗബലം തുല്യമായി. തുടർന്നാണ് നറുക്കെടുപ്പ് നടന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..