KeralaLatest NewsNews

നെയ്യാറ്റിന്‍കര സംഭവം : പോലിസ് അക്കാദമിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരളാ സൈബര്‍ വാരിയേഴ്‌സ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലിസിനെതിരേ പ്രതിഷേധം ശക്തമാവുന്നതിനിടെ കേരളാ പോലിസ് അക്കാദമിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരളാ സൈബര്‍ വാരിയേഴ്‌സ്.

Read Also : കാറുകളിൽ എയർബാഗ് സംവിധാനം നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

https://www.keralapoliceacademy.gov.in/ എന്ന വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിനൊപ്പം പോലിസുകാരനെതിരേ മരണപ്പെട്ട ദമ്ബതികളുടെ മകന്‍ വിരല്‍ചൂണ്ടുന്ന ചിത്രവും നല്‍കിയിട്ടുണ്ട്. ചൂണ്ടിയ വിരല്‍ പുതിയൊരു മാറ്റത്തിന്റേതാവട്ടെ, പോലിസിലെ ക്രിമനലുകളെ പുറത്താക്കി സേനയെ ശുദ്ധീകരിക്കുക തുടങ്ങിയ വാചകങ്ങളും ചേര്‍ത്തിട്ടുണ്ട്. ഹാക്ക് ചെയ്ത വിവരം തങ്ങളുടെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ശേഷം പോലിസ് അക്കാദമിയെ കുറിച്ചുള്ള വിശദമായ വിമര്‍ശനവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

മൃദുവായ പെരുമാറ്റം, ദൃഢമായ കർമ്മങ്ങൾ' എന്ന് അർത്ഥമാക്കുന്ന 'മൃദു ഭാവെ, ദൃഢ കൃത്യെ' എന്ന സംസ്കൃത വാക്യം ആണ്‌ കേരള പോലീസ്…

Posted by Kerala Cyber Warriors on Wednesday, December 30, 2020

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button