KeralaLatest NewsNews

എം.എം ഹസനെ പുറത്താക്കാന്‍ മുറവിളി ; ഹൈക്കമാന്റിന് പരാതി നല്‍കി

കോണ്‍ഗ്രസ് ഹൈക്കമാന്റിന് എം.പിമാരും എം.എല്‍.എമാരും പരാതി നല്‍കി

തിരുവനന്തപുരം : കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് എം.എം ഹസനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്റിന് എം.പിമാരും എം.എല്‍.എമാരും പരാതി നല്‍കി. ഹസനെ കണ്‍വീനര്‍ സ്ഥാനത്ത് നിര്‍ത്തി മുന്നോട്ട് പോയാല്‍ അത് യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ലഭിക്കുമെന്നുമാണ് നേതാക്കന്മാരുടെ വാദം.

പാര്‍ട്ടിയില്‍ ആലോചിക്കാതെയാണ് പലപ്പോഴും ഹസന്‍ നിലപാടുകള്‍ പരസ്യപ്പെടുത്തിയതെന്നും മാധ്യമങ്ങളെ ഒപ്പം കൂട്ടി വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളെ കണ്ടതും അവരുടെ പിന്തുണ സ്വീകരിച്ചെന്ന പ്രസ്താവനയും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും തിരിച്ചടിയായെന്നും നേതാക്കള്‍ കത്തില്‍ പറയുന്നു. നിരവധി കോണ്‍ഗ്രസ് എം.എല്‍.എമാരും എം.പിമാരും കേരളത്തിന്റെ ചുമതലയുളള താരിഖ് അന്‍വറിനും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനോടും ഇതേ പറ്റി പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button