Latest NewsNewsIndia

1195 കോടി മുതൽ മുടക്കിൽ നിർമ്മിക്കുന്ന എയിംസിന് പ്രധാനമന്ത്രി നാളെ തറക്കല്ലിടും

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടിലുള്ള എയിംസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. ഡിസംബർ 31ന് രാവിലെ 11 മണിയ്ക്ക് വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി തറക്കല്ലിടുക. ഗുജറാത്ത് ഗവർണർ ആചാര്യ ദേവ്‌രാത്, മുഖ്യമന്ത്രി വിജയ് രൂപാണി, കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

പദ്ധതിക്ക് വേണ്ടി 201 ഏക്കർ ഭൂമിയാണ് നൽകിയിട്ടുള്ളത്. ഇതിന്റെ നിർമ്മാണത്തിന് 1195 കോടി രൂപയുടെ ചെലവാണ് കണക്കാക്കിയിരിക്കുന്നത്. 2022 മധ്യത്തോടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം. 750 കിടക്കകളുള്ള അത്യാധുനിക ആശുപത്രിയിൽ 30 കിടക്കകളുള്ള ഒരു ആയുഷ് ബ്ലോക്കും ഉണ്ടാകും. ഇവിടെ 125 എംബിബിഎസ് സീറ്റുകളും 60 നഴ്സിംഗ് സീറ്റുകളുമാണ് ഉണ്ടാകുക.

കേന്ദ്ര പൊതുമേഖല സ്ഥാപനമായ എച്ച്എസ്‌സിസിയാണ് 9 കെട്ടിടങ്ങൾ ഉൾപ്പെടുന്ന ക്യാമ്പസ് നിർമ്മിക്കുക. രാജ്‌കോട്ട് എയിംസിലെ ആദ്യ ബാച്ചിന്റെ അക്കാദമിക് സെഷൻ ഡിസംബർ 21ന് ആരംഭിച്ചിരുന്നു. മുഖ്യമന്ത്രിയും കേന്ദ്ര ആരോഗ്യമന്ത്രിയും ചേർന്നാണ് ആദ്യ അക്കാദമിക് സെഷന്റെ ഉദ്ഘാടനം നിർവഹിച്ചത്. 50 എംബിബിഎസ് വിദ്യാർത്ഥികളാണ് ബാച്ചിലുള്ളത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button