CinemaLatest NewsNewsEntertainment

‘മോഹൻലാലിന്റെ നിർദേശപ്രകാരം മമ്മൂട്ടി ഫാൻസുകാരെ തല്ലിയിട്ടുണ്ട്’; ഡാൻസർ തമ്പിയുടെ വൈറലാകുന്ന വെളിപ്പെടുത്തൽ

'ആന്റണി ഒക്കെ വരുന്നതിന് മുമ്പ് മോഹൻലാലിന്റെ കോണകം ചുമന്നു, മമ്മൂട്ടി-മോഹൻലാൽ ഫാൻസിനെ തമ്മിൽ തല്ലിച്ചു'

സൂപ്പർതാരങ്ങളായ മമ്മൂട്ടിയ്ക്കും മോഹൻലാലിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ഡാൻസർ തമ്പി. ഫാൻസുകാർക്ക് വേണ്ടി മോഹൻലാൽ ഒന്നും ചെയ്തിട്ടില്ലെന്ന് ഒരു ഓൺലൈൻ മാധ്യമവുമായുളള അഭിമുഖത്തിൽ തമ്പി ആക്ഷേപിച്ചു.

‘മോഹൻലാൽ – മമ്മൂട്ടി ഫാൻസുകാരെ തമ്മിൽ തല്ലിച്ചിട്ടുണ്ട്. മോഹൻലാലിന്റെ നിർദേശപ്രകാരം മമ്മൂട്ടി ഫാൻസുകാരെ തല്ലിയിട്ടുണ്ട്. അതുപോലെ തിരിച്ചും ചെയ്തിട്ടുണ്ട്. ഫാൻസുകാർക്കായി യാതൊരു വിധ സഹായവും മോഹൻലാൽ ചെയ്തിട്ടില്ല. എന്റെ സ്വകാര്യമായ പൈസ കൊണ്ടാണ് മോഹൻലാലിന്റെ ഫാൻസുകാരെ സഹായിച്ചത്.

Also Read: 10 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ

‘കോടീശ്വരനായ ആന്റണി പെരുമ്പാവൂർ വരുന്നതിനു മുന്നേ ഞാനായിരുന്നു മോഹൻലാലിന്റെ കോണാൻ ചുമന്നു കൊണ്ട് നടന്നത്. ഞാൻ പറയുന്നതൊക്കെ സത്യമാണ്. അല്ലാ എന്നുണ്ടെങ്കിൽ അവർ പത്രസമ്മേളനം നടത്തി തെളിയിക്കട്ടെ. മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും പല രഹസ്യങ്ങളും എനിയ്ക്കറിയാം’ഡാൻസർ തമ്പി പറഞ്ഞു.

മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ആദ്യകാലത്ത് ഇരുവരുടെയും പ്രധാന അനുയായി ആയിരുന്നു ഡാൻസർ തമ്പി എന്നറിയപ്പെടുന്ന ഷംസുദീൻ.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button