തൃശൂർ> തൃതല പഞ്ചായത്തുകളിലെ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ ജില്ലയിൽ എൽഡിഎഫ് വിജയത്തിന് തിളക്കമേറി. ജില്ല പഞ്ചായത്തിന് പുറമെ 86–-ൽ 69 ഗ്രാമപഞ്ചായത്തുകളും 16–-ൽ 13 ബ്ലോക്ക് പഞ്ചായത്തുകളും എൽഡിഎഫ് ഭരണത്തിലായി. എൻഡിഎക്ക് നറുക്കെടുപ്പിലൂടെ തിരുവി്ല്ല്വാമല പഞ്ചായത്ത് ഭരണം ലഭിച്ചു. കോൺഗ്രസ് പിന്തുണയോടെ ലഭിച്ച അവിണിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് സ്‌ഥാനം എൽഡിഎഫ് രാജിവെച്ചു.
തൃതല പഞ്ചായത്ത് ഫലം പുറത്ത് വന്നപ്പോൾ 86–-ൽ 66 പഞ്ചായത്തിലാണ് എൽഡിഎഫിന് ഭൂരിപക്ഷം ഉണ്ടായിരുന്നത്. കൈപറമ്പ് പഞ്ചായത്തിൽ പ്രസിഡണ്ട് ,വൈസ് പ്രസിഡണ്ട് സ്ഥാനങ്ങളും വേളൂക്കരയിൽ പ്രസിഡണ്ട് സ്‌ഥാനവും നറുക്കെടുപ്പിലൂടെ എൽഡിഎഫിന് ലഭിച്ചു. വേളൂക്കരയിൽ വൈസ് പ്രസിഡണ്ട് സ്‌ഥാനം നറുക്കെടുപ്പിലൂടെ യുഡിഎഫിന് ലഭിച്ചു. രണ്ട് സ്വതന്ത്രർ പിന്തുണച്ചതോടെ പാവറട്ടിയിലും എൽഡിഎഫ് ഭരണമായി. ഇതോടെ 69 പഞ്ചായത്തുകളിൽ എൽഡിഎഫ് ഭരണം ഉറപ്പായി. 2015–-ൽ 67 പഞ്ചായത്തുകളിലാണ് എൽഡിഎഫ് ഭരണം ഉണ്ടായിരുന്നത്. തിരുവില്ലാ്മല പഞ്ചായത്തിലാണ് നറുക്കെടുപ്പിലൂടെ എൻഡിഎക്ക് ഭരണം ലഭിച്ചത്.
ബിജെപിക്ക് ആറും യുഡിഎഫിന് ആറും എൽഡിഎഫിനും അഞ്ചും സീറ്റാണ് ഇവിടുത്തെ കക്ഷിനില. ബിജെപി ആറ് സീറ്റ് നേടി ഏറ്റവും വലിയ കക്ഷിയായ അവിണിശ്ശേരി പഞ്ചായത്തലാണ് മൂന്ന് അംഗങ്ങളുള്ള യുഡിഎഫ് എൽഡിഎഫിനെ പിന്തുണച്ചത്. എന്നാൽ കോൺഗ്രസ് പിന്തുണയോടെയുള്ള സ്‌ഥാനം വേണ്ടെന്ന് എൽഡിഎഫ് നിലപാടിൻെറ ഭാഗമായി പ്രസിഡണ്ടായി തെരഞ്ഞെടുത്ത എ ആർ രാജു രാജിവെച്ചു. കഴിഞ്ഞ തവണ എൻഡിഎ ഭരണത്തിലായിരുന്നു അവിണിശ്ശേരി പഞ്ചായത്ത്. എൽഡിഎഫ് പ്രസിഡണ്ട് സ്‌ഥാനം രാജിവെച്ചതോടെ അവിണിശ്ശേരി പഞ്ചായത്ത് ഭരണം അനിശ്‌ചിതത്വത്തിലായി .
16 ബ്ലോക്ക് പഞ്ചായത്തുകളിൽ 13 എണ്ണത്തിലും എൽഡിഎഫ് ഭരണമാണ്. കഴിഞ്ഞതവണയും 13 ബ്ലോക്ക് പഞ്ചായത്തുകൾ എൽഡഎഫ് ഭരണത്തിലായിരുന്നു. തൃശൂർ കോർപ്പറേഷനും ഏഴിൽ അഞ്ച് നഗരസഭകളിലും എൽഡിഎഫ് ഭരണത്തിലാണ്. ജില്ല പഞ്ചായത്തിൽ കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ സീറ്റ് നേടിയാണ് ഇത്തവണ എൽഡിഎഫ് വിജയി്ച്ചത്. 29–-ൽ 24 സീറ്റ് എൽഡിഎഫിന് ലഭിച്ചു. 2015–-ൽ 20 സീറ്റാണ് എൽഡിഎഫിനുണ്ടായിരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..