Latest NewsNewsCrime

വിവാഹം കഴിഞ്ഞ് മൂന്ന് വർഷമായിട്ടും കുഞ്ഞിങ്ങളില്ല, യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി

ബിഞ്ചോർ: വിവാഹം കഴിഞ്ഞ് മൂന്ന് വർഷമായിട്ടും ഗർഭിണിയാകാത്തതിന്റെ പേരിൽ യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയിരിക്കുന്നു. യുവതിയെ സ്ത്രീധനത്തിന്റെ പേരിലും നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് റിപ്പോർട്ട് ലഭിക്കുന്നത്. യുപിയിലെ ബിഞ്ചോരിലുള്ള മുകാപുരി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂര കൊലപാതകം നടന്നത്. പ്രീതി എന്ന 27 കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. മൂന്ന് വർഷം മുമ്പാണ് പ്രീതി രോഹിത് കുമാർ എന്നയാളെ വിവാഹം കഴിക്കുന്നത്. വിവാഹം നടക്കുമ്പോൾ പ്രീതിയുടെ പിതാവ് രോഹിത്തിന് സ്ത്രീധനം നൽകിയിരുന്നു.

എന്നാൽ അതേസമയം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പ്രതീയേയും കുടുംബത്തേയും ഭർത്താവും ബന്ധുക്കളും ചേർന്ന് നിരന്തരം പീഡിപ്പിക്കുകയുണ്ടായി. തിങ്കളാഴ്ച്ചയാണ് പ്രീതി കൊല്ലപ്പെട്ടത്. മകളുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ചുകൊണ്ട് പ്രീതിയുടെ പിതാവ് അന്ന് തന്നെ രംഗത്തെത്തിയിരുന്നു. മകൾ മരിച്ചെന്ന് അറിഞ്ഞ് രോഹിത്തിന്റെ വീട്ടിലെത്തിയപ്പോൾ കഴുത്തിൽ തുണി കുരുക്കിയ നിലയിൽ കിടപ്പറയിലെ കട്ടിലിൽ മൃതദേഹം കിടക്കുന്നതായാണ് കാണാൻ ഇടയായത്.

തുണിയുടെ ഒരു അറ്റം ഫാനിൽ കെട്ടിയ നിലയിലായിരുന്നു ഉണ്ടായത്. തുടർന്ന് യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button