തിരുവനന്തപുരം
ജനങ്ങളെ ഭിന്നിപ്പിച്ച് യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾ തിരിച്ചറിയണമെന്ന് അഖിലേന്ത്യാ കിസാൻ സഭ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. കേരള എൻജിഒ യൂണിയൻ 57–--ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് കൃഷിക്കാർ ശക്തമായ പ്രക്ഷോഭത്തിലാണ്. എന്നാൽ ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് കേന്ദ്ര സർക്കാരിനെ നയിക്കുന്നവരുടെ ശ്രമം. യഥാർഥ വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിച്ച ബ്രിട്ടീഷുകാരുടെ മാർഗം തന്നെയാണിത്. നാടിനെ കൊള്ളയടിക്കുന്ന കോർപറേറ്റുകൾക്കും ഇതിൽ സന്തോഷമേയുള്ളൂ. കോർപറേറ്റ് - വർഗീയ കൂട്ടുകെട്ടാണ് ഇന്ന് കേന്ദ്രം ഭരിക്കുന്നത്. ജനാധിപത്യ വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലാണ്. ഭരണഘടനാ സ്ഥാപനങ്ങൾ എക്സിക്യുട്ടീവിന്റെ കൈപ്പിടിയിലായി. റിസർവ് ബാങ്ക്, സിബിഐ, ഇഡി, സെൻട്രൽ വിജിലൻസ് കമീഷൻ തുടങ്ങിയവയെ തങ്ങളുടെ രാഷ്ട്രീയ ആയുധമാക്കി മാറ്റുകയാണ്‐ അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..