COVID 19Latest NewsNewsInternational

“മുസ്ലിം മതവിശ്വാസികൾക്ക് പന്നി ഹറാമായതിനാൽ വാക്‌സിനുകൾ ഉപയോഗിക്കാൻ സാധിക്കില്ല” ; ലോകാരോഗ്യ സംഘടനയ്ക്ക് കത്ത്

ന്യൂഡൽഹി : കൊറോണ വാക്‌സിനുകളിൽ പന്നിയിൽ നിന്നുമുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതായി അഭ്യൂഹങ്ങൾ പടർന്നതിനെ തുടർന്ന് ലോകാരോഗ്യ സംഘടനയ്ക്ക് കത്തുമായി റാസാ അക്കാദമി.കോവിഡ് വാക്സിനിലുള്ള ആശങ്കയറിയിച്ചാണ് ഇന്ത്യയിലെ സുഫി മുസ്ലീം സംഘടനയായ റാസാ അക്കാദമി കത്ത് അയച്ചിരിക്കുന്നത്.

Read Also : പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ച എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസ് എടുത്തു

പന്നിയിൽ നിന്നും പശുക്കളിൽ നിന്നുമുള്ള ഉൽപന്നങ്ങൾ ഉപയോഗിച്ചാണ് വാക്‌സിൻ നിർമ്മിക്കുന്നത് എന്ന് അഭ്യൂഹങ്ങൾ നിരവധി മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചൈന പോലുള്ള രാജ്യങ്ങളാണ് കൊറോണ വാക്‌സിനിൽ പന്നിയിൽ നിന്നുമുള്ള ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് പുറത്തുവിട്ടത്. മുസ്ലിം മതവിശ്വാസികൾക്ക് പന്നി ഹറാമായതിനാൽ ഇത്തരം വാക്‌സിനുകൾ ഉപയോഗിക്കാൻ സാധിക്കില്ല.ഏതൊക്കെ വാക്‌സിനുകളിലാണ് ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിച്ചിരിക്കുന്നത് എന്നതിന്റെ വിശദ വിവരം ആവശ്യപ്പെട്ടാണ് സംഘടന കത്ത് നൽകിയിരിക്കുന്നത്. അത് അനുസരിച്ച് ആളുകൾക്ക് കുത്തിവെയ്പ് നടത്താൻ സാധിക്കുമെന്നും കത്തിൽ പരാമർശിച്ചിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button