Latest NewsNewsCrime

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കഞ്ചാവ് വില്പന; മൂന്നുപേർ പിടിയിൽ

കുറ്റിപ്പുറം: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന മൂന്നുപേരെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കുറ്റിപ്പുറം ഇൻസ്പെക്ടർ ശശീന്ദ്രൻ മേലേയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നരിപ്പറമ്പ് പുതുവീട്ടിൽ ഷബീർ (25), തവനൂർ പുത്തൻപീടിയേക്കൽ ഷഹിൻഷാ മിഹാർ (23), നരിപ്പറമ്പ് പൊന്നംകുണ്ടിൽ ജയ്ഷാദ് (28) എന്നിവരാണ് പിടിയിലായത്.

അതളൂർ നാഡറ്റിൽനിന്നാണ് അരക്കിലോയോളം കഞ്ചാവുമായി മൂവരും അറസ്റ്റിൽ ആയത്. കുട്ടികൾക്കും മറ്റുമാണ് പ്രതികള്‍ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മധുസൂദനൻ, ശ്രീസോബ്, ജയപ്രകാശ്, പ്രമോദ് എന്നിവരും കൂടെയുണ്ടായിരുന്നു

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button