KeralaLatest NewsIndia

രാജന്റെ മകന്‍ നെഞ്ചുവേദനയുമായി ആശുപത്രിയില്‍; ഡോക്ടര്‍മാരുടെ പ്രതികരണം ഇങ്ങനെ

അമ്മയുടെ ശവസംസ്ക്കാരത്തിന് പിന്നാലെയാണ് രാഹുല്‍ രാജ് തളര്‍ന്നുവീണത്.

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീപൊള്ളലേറ്റു മരിച്ച സംഭവത്തിന് പിന്നാലെ ഇവരുടെ ഇളയ മകന്‍ രാഹുല്‍ രാജ് തളര്‍ന്നുവീണു ആശുപത്രിയിലായി. രണ്ടു ദിവസമായി കുട്ടി ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്ന് നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം.

അമ്മയുടെ ശവസംസ്ക്കാരത്തിന് പിന്നാലെയാണ് രാഹുല്‍ രാജ് തളര്‍ന്നുവീണത്. നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞതിന് പിന്നാലെയാണ് രാഹുല്‍രാജ് തളര്‍ന്നുവീണത്. രണ്ടുദിവസമായി രാഹുല്‍ ഭക്ഷണം കഴിച്ചിരുന്നില്ല. ഇതാകാം തളര്‍ച്ചയ്ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രാഹുല്‍ രാജ് ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

read also: അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച്‌ മകന്‍: തിരുവനന്തപുരത്തു നിന്നും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണവുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ അയല്‍വാസി വസന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാന പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് വസന്തയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി കടകംപളളി സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പൊലീസിന്‍റെ നടപടി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button