Latest NewsNewsInternational

വിമാനത്താവളത്തിൽ ‍ വൻ സ്‌ഫോടനം ; നിരവധി മരണം

യെമനിലെ ഏദന്‍ വിമാനത്താവളത്തില്‍ ഉഗ്ര സ്‌ഫോടനം. സംഭവത്തില്‍ രണ്ടു ഡസനിലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരങ്ങള്‍. പുതുതായി രൂപീകരിച്ച സഖ്യ സര്‍ക്കാര്‍ അംഗങ്ങള്‍ സൗ ദിയില്‍നിന്ന് എത്തിയ ഉടന്‍ ആയിരുന്നു ആക്രമണമുണ്ടായത്. അംഗങ്ങള്‍ വിമാനത്തില്‍ നിന്നും പുറത്തിറങ്ങുന്ന സമയത്താണ് അത്യുഗ്ര ശബ്‌ദത്തോടെ സ്‌ഫോടനം ഉണ്ടായത്.

Read Also : സ്കൂളുകൾ തുറക്കുന്നു ; പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ

ഏറെ പ്രാധ്യാന്യമര്‍ഹിക്കുന്ന സംഭവത്തിന് തുടക്കമാകുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ അംഗങ്ങള്‍ സൗദിയില്‍ നിന്നും വന്നിറങ്ങുന്നത് തത്സമ സംപ്രേഷണം ചെയ്‌തിരുന്ന ചാനലുകളില്‍ സ്‌ഫോടനം ലൈവായി പുറം ലോകം കണ്ടു. ഉഗ്ര സ്‌ഫോടനം നടക്കുന്നതും ആളുകള്‍ ചിതറിയോടുന്നതും കറുത്ത പുക ഉയര്‍ത്തുന്നതും വീഡിയോയില്‍ കാണുന്നുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button