CricketLatest NewsNewsInternationalSports

ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് ന്യൂസിലാൻ്റ്, ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിച്ചതും നിർണ്ണായകമായി

പാകിസ്ഥാനെതിരെ നേടിയ നാടകീയ വിജയത്തോടെ 117 പോയിൻ്റുമായി ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ന്യൂസിലാൻ്റ് ഒന്നാമതെത്തി.

ബേ ഓവൽ (ന്യൂസിലാൻ്റ്): ചരിത്രം കുറിച്ച് കെയ്ൻ വില്യംസന്റെ നേതൃത്വത്തിലുള്ള ന്യൂസിലാന്റ് ടെസ്റ്റ് ക്രിക്കറ്റ് ടീം. ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാംങ്കിംഗിൻ്റെ ചരിത്രത്തിൽ ആദ്യമായി ഓസ്ട്രേലിയയെ പിന്നിലാക്കി ഒന്നാം സ്ഥാനത്ത് എത്തി.

Also related: ജനിതക മാറ്റം വന്ന കൊറോണ വൈറസ് : മുന്നറിയിപ്പുമായി ഐസിഎംആര്‍

സ്വന്തം നാട്ടിൽ പാകിസ്ഥാനുമായി നടക്കുന്ന രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സത്തിൽ പാകിസ്ഥാനെ തോല്പ്പിച്ചതോടെയാണ് ടെസ്റ്റ് റാങ്കിംഗിൻ്റെ തലപ്പത്തേക്ക് ന്യൂസിലാൻറ് എത്തിയത്. ബുധനാഴ്ച ബേ ഓവലിൽ ആദ്യ ടെസ്റ്റിൽ പാകിസ്ഥാനെതിരെ നേടിയ 101റൺസിൻ്റെ വിജയമാണ് ഓസ്ട്രേലിയയെ പിന്നിലാക്കി ഒന്നാം സ്ഥാനം സ്വന്തമാക്കാൻ ന്യൂസിലാൻ്റിനെ സഹായിച്ചത്.

Also related:ഇഎംഎസിൻ്റെ ജന്മനാടായ ഏലംകുളത്ത് സിപിഎംന് ചരിത്ര പരാജയം

പാകിസ്ഥാനെതിരെ നേടിയ നാടകീയ വിജയത്തോടെ 117 പോയിൻ്റുമായി ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ന്യൂസിലാൻ്റ് ഒന്നാമതെത്തി. കഴിഞ്ഞ ചൊവ്വാഴ്ച മെൽബണിൽ ഓസ്ടേലിയ ഇന്ത്യയോടു തോറ്റതും ന്യൂസിലാൻ്റിന് നേട്ടമായി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button