കൊല്ലം> കൊല്ലം ജില്ലയിൽ ത്രിതല പഞ്ചായത്തിൽ ഇടതുമുന്നണിക്ക് ആധിപത്യം. 68 ഗ്രാമപഞ്ചായത്തുകളിൽ 43 എണ്ണത്തിൽ ഇടതുമുന്നണി കേവല ഭൂരിപക്ഷം നേടി. ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന 8 പഞ്ചായത്തുകളിൽ 6 ഇടത്ത് യുഡിഎഫ് എൻ.ഡി.എക്ക് ഒരു പഞ്ചായത്തും ലഭിച്ചു.
കൊല്ലം ജില്ലാ പഞ്ചായത്തിൽ അഡ്വക്കേറ്റ് സാം.കെ.ഡാനിയൽ 26 ൽ 22 വോട്ടുനേടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു ഇടതുമുന്നണിയിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായി.വൈസ് പ്രസിഡന്റായി അഡ്വ സുമലാലും തെരഞ്ഞെടുക്കപ്പെട്ടു.11ൽ 10 ബ്ലോക്ക് പഞ്ചായത്തുകളിലും ഇടതുസ്ഥാനാർത്ഥികൾ പ്രസിഡന്റുമാരായി.
68 ഗ്രാമപഞ്ചായത്തുകളിൽ 43 എണ്ണത്തിൽ ഇടതുമുന്നണി കേവല ഭൂരിപക്ഷം നേടിയപ്പോൾ ആർക്കും ഭൂരിപക്യമില്ലാതിരുന്ന 8 ഗ്രാമപഞ്ചായത്തുകളിൽ 6 ഇടത്ത് യുഡിഎഫും രണ്ട് പഞ്ചായത്ത് എൽ.ഡി.എഫും നേടി.4 പഞ്ചായത്തുകളിൽ നറുക്കെടുപിലാണ് യുഡിഎഫിന് അധികാരം ലഭിച്ചത്.മൂന്ന് മുന്നണികൾക്കും 5 സീറ്റുകൾ വീതവും എസ്.ഡി.പി.ഐക്ക് 3 സീറ്റുകൾ ഉണ്ടായിരുന്ന പോരുവഴിയിൽ എസ്.ഡി.പി.ഐ പിന്തുണയോടെ യുഡിഎഫ് ഭരണം പിടിച്ചു.
അതേ സമയം ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന നെടുവത്തൂരിൽ കെപിസിസിയുടെ വിമത സ്ഥാനാർത്ഥിയെ യുഡിഎഫ് പിന്തുണ നൽകി വിജയിപ്പിച്ചു. ഓച്ചിറയിൽ നറുക്കെടുപിലൂടെ ഇടതുമുന്നണി യുഡിഎഫിൽ നിന്ന് പഞ്ചായത്ത് പിടിച്ചെടുത്തു. പനയത്ത് വോട്ടെടുപ്പിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..