30 December Wednesday

കാസർകോട്‌ എൽഡിഎഫിന്‌ വൻ മുന്നേറ്റം; യുഡിഎഫിന്‌ തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 30, 2020

കാസർകോട്‌ > നഗരസഭകൾക്കുപിന്നാലെ  ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലും കാസർകോട്‌ ജില്ലയിൽ എൽഡിഎഫിന്‌  വൻ മുന്നേറ്റം.  ജില്ലാ പഞ്ചായത്ത്‌ ഭരണം പിടിച്ചെടുത്തതിനുപുറമെ നാല്‌ ബ്ലോക്ക്‌ പഞ്ചായത്തും 20 ഗ്രാമ പഞ്ചായത്തും എൽഡിഎഫ്‌ ഭരിക്കും.

കഴിഞ്ഞതവണ 15 പഞ്ചായത്തുകളിലായിരുന്ന എൽഡിഎഫ്‌ ഭരണം. 20 ഗ്രാമപഞ്ചായത്തിൽ ഭരണമുണ്ടായിരുന്ന യുഡിഎഫ്‌ 14 ഇടത്ത്‌ ഒതുങ്ങി. ജില്ലാ പഞ്ചായത്ത്‌ ഭരണവും നഷ്ടപ്പെട്ടു. ആറിൽ രണ്ട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണം നിലനിർത്താനായത്‌ മാത്രമാണ്‌ ആശ്വാസം. കഴിഞ്ഞതവണ നാലിടത്ത്‌ ഭരണം ലഭിച്ച ബിജെപിക്ക്‌ മൂന്ന്‌ പഞ്ചായത്താണ്‌ ലഭിച്ചത്‌.

ലീഗ്‌ ശക്തി കേന്ദ്രമായ മഞ്ചേശ്വരം പഞ്ചായത്തിൽ സ്വതന്ത്രരുടെ കൂട്ടായ്‌മ ഭരണം നേടി. നറുക്കെടുപ്പ്‌ നടന്ന ഗ്രാമപഞ്ചായത്തുകളിൽ പൈവളിഗെ, മുളിയാർ എന്നിവ എൽഡിഎഫും ബദിയടുക്ക യുഡിഎഫും നേടി. ജില്ലയിലെ മൂന്ന്‌ നഗരസഭകളിൽ രണ്ടും എൽഡിഎഫാണ്‌ നേടിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top