KeralaLatest NewsNews

ന്യൂ ഇയര്‍ ആഘോഷങ്ങൾക്ക് സംസ്ഥാനത്ത് കർശന നിയന്ത്രണം 

തിരുവനന്തപുരം : സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം. പൊതുസ്ഥലങ്ങളിൽ കൂട്ടായ്മകൾ പാടില്ല. ഡിസംബർ 31 രാത്രി പത്ത് മണിക്ക് എല്ലാ പുതുവത്സര പരിപാടികളും അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശം. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് നിർദ്ദേശം.

അതേസമയം കോഴിക്കോട് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടില്ലാത്ത സാഹചര്യത്തിൽ ആഘോഷാവസരങ്ങളിൽ ആളുകൾ കൂടുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാലും പുതുവത്സര വേളയിൽ ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കലക്ടർ സാംബശിവ റാവു ഉത്തരവിട്ടു.

ഡിസംബർ 31 മുതൽ ജനുവരി നാല് വരെ ബീച്ചുകളിൽ പ്രവേശനം 6 മണി വരെ മാത്രമാക്കി ചുരുക്കി. ബീച്ചുകളിൽ എത്തുന്നവർ 7 മണിക്ക് മുൻപ് തിരിച്ചു പോകണം. കോവിഡ് മാനദണ്ഡം പാലിച്ചില്ലെങ്കിൽ നടപടിയെന്നും ജില്ല കലക്ടർ വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button