KeralaLatest NewsNews

തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ കയ്യാങ്കളി ; തടയാനിറങ്ങിയ ഉമ്മന്‍ചാണ്ടിയുടെ കാല്‍വഴുതി

തര്‍ക്കം മൂക്കുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു

കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ തോല്‍വിയ്ക്ക് ശേഷം കോണ്‍ഗ്രസിനകത്തെ പല പ്രശ്‌നങ്ങളും പുറത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പ് അവലോകന യോഗത്തിനിടയില്‍ നടന്ന കയ്യാങ്കളി തടയാനിറങ്ങിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും കാല്‍വഴുതിയിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംഘടനാതലത്തിലുളള അവലോകനത്തിനായി പുതുപ്പളളി മണ്ഡലത്തില്‍ പര്യടനം നടത്തുകയാണ് ഉമ്മന്‍ചാണ്ടി.

കോട്ടയം പൂവത്തിളപ്പില്‍ അകലക്കുന്നം പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അവലോകന യോഗത്തിലായിരുന്നു സംഭവം നടന്നത്. ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നു. തുടര്‍ന്ന് മറ്റൊരു വിഭാഗം ഈ ആവശ്യത്തെ എതിര്‍ത്തു. ഇതോടെ തര്‍ക്കം മൂക്കുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു.

സംഭവം കൈവിട്ട് പോകുമെന്ന് മനസിലാക്കിയ ഉമ്മന്‍ചാണ്ടി പ്രവര്‍ത്തകരെ അനുനയിപ്പിക്കാനായി വേദിയില്‍ നിന്ന് പെട്ടെന്ന് ഇറങ്ങിയപ്പോഴാണ് കാല്‍വഴുതിയത്. വേദിയില്‍ നിന്ന് തിടുക്കപ്പെട്ട് ഇറങ്ങിയപ്പോള്‍ പടിയില്‍ തട്ടി ഉമ്മന്‍ചാണ്ടിയുടെ കാല്‍ വഴുതുകയായിരുന്നു. സുരക്ഷാ ജീവനക്കാര്‍ പെട്ടെന്ന് അദ്ദേഹത്തെ താങ്ങിയതിനാല്‍ വീഴ്ച ഒഴിവായി. സംഭവത്തില്‍ അദ്ദേഹത്തിന് പരിക്കുകള്‍ ഒന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button