തിരുവനന്തപുരം> അധികാര സ്ഥാനങ്ങള്‍ നിലനിര്‍ത്താന്‍ വര്‍ഗീയ ശക്തികളുമായി യൂഡിഎഫ് കൂട്ടുകെട്ടുകളുണ്ടാക്കുമ്പോള്‍, വര്‍ഗീയതയുമായി ഒരുതരത്തിലും സന്ധിചേരില്ലെന്ന ശക്തമായ നിലപാട് ആവര്‍ത്തിച്ച് എല്‍ഡിഎഫ് മുന്നോട്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ശക്തികളുടെ വോട്ടുകള്‍ വേണ്ടെന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ ആവശ്യപ്പെടാതെ പിന്തുണ ലഭിക്കാന്‍ ഇടയായതോടെ, അങ്ങനെ വിജയിച്ച എല്‍ഡിഎഫ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ സ്ഥാനങ്ങള്‍ രാജിവെച്ചു.
എസ്ഡിപിഐ,വെല്‍ഫെയര്‍ പാര്‍ട്ടി,ബിജെപി തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ വോട്ടു ചെയ്തതുകൊണ്ട് വിജയിച്ചവരാണ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. കോട്ടക്കല്‍ ഗ്രാമ പഞ്ചായത്ത്, അവിണിശേരി ഗ്രാമ പഞ്ചായത്ത്, തിരുവണ്ടൂര്‍ ഗ്രാമ പഞ്ചായത്ത്, പാങ്ങോട് ഗ്രാമ പഞ്ചായത്ത്, റാന്നി ഗ്രാമ പഞ്ചായത്ത് എന്നി പഞ്ചായത്തുകളിലാണ് വര്‍ഗീയ ശക്തികള്‍ എല്‍ഡിഎഫിന് പിന്തുണ നല്‍കിയത്. എന്നാല്‍ നിലപാടില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ച് വിജയിച്ചവര്‍ രാജിവെയ്ക്കുകയായിരുന്നു
അതേസമയം ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന പല പഞ്ചായത്തുകളിലും എസ്ഡിപിഐ, വെല്‍ഫെയര്‍പാര്‍ട്ടി, ബിജെപി തുടങ്ങിയ കക്ഷികളുടെ പിന്‍ബലത്തില്‍ ലീഗും കോണ്‍ഗ്രസും ഭരണം പിടിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
മടവൂര് ഗ്രാമ പഞ്ചായത്ത്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്, വെമ്പായം ഗ്രാമ പഞ്ചായത്ത്, വിളപ്പില്‍ ഗ്രാമ പഞ്ചായത്ത്, പോരുവഴി ഗ്രാമ പഞ്ചായത്ത്, കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത്,കാരശ്ശേരി ഗ്രാമ പഞ്ചായത്ത്, തീക്കോയിഗ്രാമ പഞ്ചായത്ത് എന്നീ പഞ്ചായത്തുകളിലാണ് ബിജെപി , എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നി കക്ഷികളുമായി ചേര്‍ന്ന് യുഡിഎഫ് അധികാരത്തില്‍ എത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..